കേരളാ ഹോക്കി ടീം ചെമ്മന്‍കടവില്‍ പരിശീലനം തുടങ്ങി

കേരളാ ഹോക്കി ടീം  ചെമ്മന്‍കടവില്‍  പരിശീലനം തുടങ്ങി

മലപ്പുറം: 63-ാമത് ദേശീയ സ്‌കൂള്‍ ഹോക്കി(ജൂനിയര്‍)ടൂര്‍ണമെന്റിനുള്ള കേരളാ ടീമിന്റെ പരിശീലനം കോഡൂര്‍ ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. ഹരിയാനയിലെ ഹംബാനയില്‍ ഈമാസം 27മുതലാണ് ചാമ്പന്‍ഷിപ്പ്. ആണ്‍-പെണ്‍ വിഭാഗങ്ങളുടെ പരിശീലനമാണ് ചെമ്മന്‍കടവില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്നത്. 23ന് പരിശീലനം സമാപിക്കും.

ആണ്‍കുട്ടികളുടെ ടീമിന്റെ പരിശീലകന്‍ ചെമ്മന്‍കടവ് സ്‌കൂള്‍ കായികാധ്യാപകന്‍ കൂടിയായ മുഹമ്മദ് ഷറഫുദ്ദീന്‍ റസ്‌വിയാണ്. പെണ്‍കുട്ടികളുടെ ടീം പരിശീലകന്‍ തൃശൂരിലെ സി.എസ് ഗിരീഷ്‌കുമാറാണ്. തീര്‍ഥയാണ് പെണ്‍കുട്ടികളുടെ ടീം മാനേജര്‍. പരിശീലനം കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി ഉദ്ഘാടനം ചെയ്തു. ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ ഹൈസ്‌കൂള്‍ പ്രധാനധ്യാപകന്‍ പി. മുഹമ്മദ് അബ്ദുല്‍ നാസര്‍, സി.എച്ച് ഇബ്രാഹീം, അഫ്‌സല്‍ റഹ്മാന്‍ പ്രസംഗിച്ചു.

Sharing is caring!