കാനം വിഭാഗം എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്കോ?

കാനം വിഭാഗം എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്കോ?

മലപ്പുറം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ വിഭാഗം എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്കോ, കഴിഞ്ഞ ദിവസം ഖത്തറിലെത്തിയ കാനം മുസ്ലിംലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സി ഓഫീസില്‍
എത്തിയത് എന്തിന്?. സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കാനായിരുന്നോ കാനത്തിന്റെ ഈ സന്ദര്‍ശനം. തുടങ്ങിയ വാര്‍ത്തകളാണു ഇതിനോടകം പ്രചരിക്കുന്നത്. സി.പി.എമ്മും സി.പി.ഐയും തമ്മില്‍ നടക്കുന്ന തര്‍ക്കം പിളപ്പിന് ആക്കം കൂട്ടുമെന്ന പ്രചരണങ്ങളുമുണ്ട്. യു.ഡി.എഫില്‍ ചേക്കാറാനുള്ള നീക്കത്തിന്റെ ഭാഗമായാണു കഴിഞ്ഞ ദിവസം കാനം ഗള്‍ഫ് സന്ദര്‍ശനം നടത്തിയതെന്ന ആക്ഷേപങ്ങളും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. അതേ സമയം സി.പി.ഐ യു.ഡി.എഫില്‍ ലയിക്കാനുള്ള സാധ്യതയില്ലെങ്കില്‍ കാനംരാജേന്ദ്രനും ഒരു സംഘം ആളുകളും ആകും പാര്‍ട്ടി വിട്ടെത്തുക എന്നും ശ്രുതികള്‍ പരക്കുന്നുണ്ട്. എന്തായാലും കാനംരാജേന്ദ്രന്‍ ഖത്തറിലെ കെ.എം.സി.സി ഓഫീസ് സന്ദര്‍ശിച്ചതും ഭാരവാഹികളുമായി ചര്‍ച്ച നടത്തുന്ന ഫോട്ടോയും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്.

Sharing is caring!