വെട്ടത്തൂരില്‍ സ്കൂട്ടറില്‍ ടിപ്പര്‍ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു

സ്കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിച്ച് സീതി കോയ തങ്ങള്‍ മരിച്ചു. പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം. വയനാട് ഏപ്പിക്കാട് കല്ലാംപാറയിലെ ചെറുക്കാടന് സീതി കോയ തങ്ങള്‍ (54) ആണ് മരണപ്പെട്ടത്് കരിങ്കല്ലത്താണിയില്‍ കുക്ക് ആയി ജോലി ചെയ്യുന്ന ഹോട്ടലിലേക്ക് സ്കൂട്ടറില്‍ പോകുകയായിരുന്നു സീതി കോയ തങ്ങള്‍. അപകടത്തെ തുടര്‍ന്ന് മൗലാന ആശുപത്രിയിലെത്തിച്ച മൃതദേഹം മേലാറ്റൂര്‍ പോലീസ് ഇന്‍ക്വിസ്റ്റ് നടത്തി.പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടം നടന്നു.
ഭാര്യമാര്‍:
മറിയ (മാനന്തവാടി – പിലാക്കാവ് )
പിലാക്കാടന്‍ കദീജ (ഏപ്പിക്കാട് )
മക്കള്‍:
ആറ്റ കോയ തങ്ങള്‍,
റജുല, ബുഷ്റ.
മരുമക്കള്‍:
സാജിദ, ജബ്ബാര്‍, സഖറിയ.
RECENT NEWS

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർപാപ്പയെ അനുസ്മരിച്ച് തങ്ങളും കുഞ്ഞാലിക്കുട്ടിയും