ജനിച്ച ദിവസം തന്നെ മലപ്പുറത്തെ കുഞ്ഞിന് ആധാര്‍ എന്റോള്‍മെന്റ് നടത്തി

മലപ്പുറം ജില്ലയില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി ആധാര്‍ എന്റോയള്മെിന്റ് നൂറ് ശതമാനമാക്കുക എന്ന ഉദ്ദേശത്തോടെ മലപ്പുറം അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിന്റെ നേതൃത്വത്തില്‍ അക്ഷയ ദിനമായ നവംബര്‍ 18 ന് ജനിച്ച കുട്ടിക്ക് ജനിച്ച ദിവസം തന്നെ ആധാര്‍ എന്റോള്്മെന്റ് നടത്തി ജില്ലാതല ഉദ്ഘാടനം മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയില്‍ പി. ഉബൈദുള്ള എം.എല്‍.എ നിര്വ്വംഹിച്ചു.
വേണ്ടത്ര രീതിയില്‍ രക്ഷിതാക്കള്‍ക്ക് അവബോധം നല്കി അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ആധാര്‍ എന്റോെള്മെവന്റ് നടത്തുന്നതിന് വേണ്ടി രക്ഷിതാക്കളെ തയ്യാറാക്കണമെന്ന് എം.എല്‍. എ പറഞ്ഞു. കുട്ടികള്‍ക്ക് ആധാര്‍ എന്റോയള്മെതന്റ് നടത്താതതു മൂലം പല കേന്ദ്ര-സംസ്ഥാന സര്ക്കാകറുകളുടെ ആനൂകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്ന് എം.എല്‍.എ ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു. ചടങ്ങില്‍ മലപ്പുറം ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് എന്‍.കെ അബ്ദുള്സസലാം അദ്ധ്യക്ഷത വഹിച്ചു. അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ കിരണ്‍ എസ് മേനോന് , അക്ഷയ പ്രൊജക്ട് അസിസ്റ്റന്റ് എ.പി. സാദിഖലി, ബ്ലോക്ക് കോ-ഓര്ഡിരനേറ്റര് മുഹമ്മദ് സമീര്‍.പി, ഹോസ്പിറ്റല്‍ സെക്രട്ടറി അബ്ദുള്‍ കരീം, ഡോ. കെ.എ. പരീത്, നസീറുദ്ദീന്‍ തറയില്‍, ഹാരിസ് തിരുന്നാവായ എന്നിവര്‍ സംബന്ധിച്ചു.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]