പി വി അന്‍വറിന്റെ പാര്‍ക്കിന് ആരോഗ്യ വകുപ്പിന്റെയും അനുമതിയില്ല?

പി വി അന്‍വറിന്റെ പാര്‍ക്കിന് ആരോഗ്യ വകുപ്പിന്റെയും അനുമതിയില്ല?

നിലമ്പൂര്‍: പി വി അന്‍വര്‍ എം എല്‍ എയ്‌ക്കെതിരെ വീണ്ടും ഗുരുതരമായ ആരോപണം. എം എല്‍ എ കക്കാടംപൊയിലില്‍ നടത്തുന്ന വാട്ടര്‍ തീം പാര്‍ക്കിന് ആരോഗ്യ വകുപ്പിന്റെ അനുമതിയില്ലെന്നാണ് പുതുതായി പുറത്ത് വന്നിരിക്കുന്ന ആരോപണം.

വിവരാവകാശം പ്രകാരം ലഭിച്ച മറുപടിയിലാണ് പാര്‍ക്കിന് പ്രവര്‍ത്തനത്തിനുള്ള നിരാക്ഷേപ പത്രം നല്‍കിയിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കിയത്. ഇതിനായി എം എല്‍ എ അപേക്ഷ പോലും നല്‍കിയിട്ടില്ലെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആരോഗ്യ വകുപ്പിന്റേതായി ആകെ എം എല്‍ എ സമര്‍പ്പിച്ചത് തദ്ദേശ സ്ഥാപനങ്ങളുടെ ഭക്ഷ്യ സുരക്ഷ വിഭാഗം നല്‍കുന്ന സാനിറ്റേഷന്‍ അനുമതി മാത്രമാണ്. ഹൈക്കോടതിയില്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ആവശ്യമായ രേഖകള്‍ പലതും ഇല്ലാതെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.

ഇതിനിടെ എം എല്‍ എയ്‌ക്കെതിരെ ആദായ നികുതി വകുപ്പും നിയമ നടപടികളിലേക്ക് നീങ്ങുന്നതായാണ് സൂചന. അദ്ദേഹത്തിന്റെ നികുതി റിട്ടേണുകളും, ചെലവുകളും തമ്മില്‍ പൊരുത്തപ്പെടാത്തതിനെ തുടര്‍ന്നാണ നടപടി.

Sharing is caring!