മലപ്പുറത്തെ ഡോക്ടര്‍ പറയുന്നു..ഇങ്ങനെയൊരു വിദ്യാര്‍ത്ഥിയെ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല
മലപ്പുറം: എം.ആര്‍ വാക്‌സിന്‍ കുത്തിവെപ്പിന് സ്‌കൂളില്‍ പോയ മലപ്പുറത്തെ ഡോക്ടര്‍ അനീന പറയുന്നു, ഇങ്ങനെയൊരു വിദ്യാര്‍ത്ഥിയെ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. പൂക്കോട്ടും പാടം ഗവണ്മേന്റ് ഹൈ സ്‌കൂള്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി.
ഡോക്ടറുടെ അനീനയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം.
ഇത് അജ്സൽ..പൂക്കോട്ടും പാടം ഗവണ്മേന്റ് ഹൈ സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി… ഇന്നു സ്കൂളിൽ റുബെല്ല വാക്സിനേഷനു പോയപ്പോഴാണു അവനെ പരിചയപ്പെടുന്നത്… അവനൊരു കുട്ടി കർഷകനാണെന്നൊക്കെ ടീച്ചർ പറഞ്ഞു.. അവൻ കരനെൽ കൃഷി ചെയ്യുന്നുണ്ട്…അവന്റെ സൗമ്യമായ പെരുമാറ്റവും നിഷ്കളങ്കമായ ഭാവങ്ങളും അതിലുപരി അവന്റെ പൊതുപരിജ്ഞാനവും …ഞാൻ അവനെ ഒന്നു ശ്രദ്ധിച്ചു.. ഇങ്ങനെയൊരു വിദ്യാർത്ഥിയെ ഇപ്പോൾ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല… അവനു ചെറുപ്പത്തിൽ നെഫ്രോറ്റിക് സിൻഡ്രം വന്നിട്ടുണ്ടയിരുന്നു..ഇപ്പോൾ കുഴപ്പമൊന്നുമില്ല..അതുകൊണ്ട് കുത്തിവെപ്പെടുത്തു എന്നവൻ പറഞ്ഞു… ഒരു മണിക്കൂർ വായിട്ടലച്ചിട്ടും സോഷ്യൽ മീഡിയയെ വിശ്വസിക്കാനിഷ്ടപ്പെടുന്ന സമൂഹത്തിൽ ഇങ്ങനെയും കുട്ടികൾ ഉണ്ടെന്നറിഞ്ഞപ്പോൾ ഇന്നത്തെ റൗണ്ട്സും ഒ പി യും മുടക്കി ഈ പണിക്ക് ഇറങ്ങിതിരിച്ചതിൽ നിരാശ പൂണ്ട എനിക്ക് ഇവനൊരു ആശ്വാസമായിരുന്നു…ആദ്യം “എന്താ ഡോക്ടറെ ഇത്രയൊക്കെ പറഞ്ഞിട്ടും ഇവർക്കൊന്നും മനസ്സിലാകാത്തത്” എന്നു ചോദിച്ച അവൻ അവസാനം “ഡോക്ടറേ ഇവരോടൊക്കെ എന്തു പറഞ്ഞാലും വാട്സാപ്പിൽ വരുന്നതേ വിശ്വസിക്കൂ” എന്നു പറഞ്ഞു( ആ നഗ്ന സത്യം അവനും മനസ്സിലാക്കി്!!!).. എന്തായാലും കുട്ടികളായാൽ ഇങ്ങനെ വേണം.. നീയൊക്കെയാണു കുട്ടീീ ഞങ്ങളുടെ ഒരു ആശ്വാസം…
Hats off to his great parents…
Ajsal u r really great…
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]