ഞങ്ങള്‍ തുറന്ന സംവാദത്തിന് തയ്യാറെന്ന് വാക്‌സിന്‍ വിരുദ്ധര്‍

ഞങ്ങള്‍ തുറന്ന  സംവാദത്തിന് തയ്യാറെന്ന്  വാക്‌സിന്‍ വിരുദ്ധര്‍

മലപ്പുറം: വാക്‌സിന്‍ വിരുദ്ധര്‍ തുറന്ന സംവാദത്തിന് തയ്യാറാകണമെന്ന ചില അലോപതി ഡോക്ടര്‍മ്മാരുടെ വെല്ലുവിളി സ്വീകരിച്ചതായി അഡ്വ.പി എ പൗരന്‍, ഡോ പി എ കരീം, ഷുഹൈബ് റിയാലു, ഖദീജ നര്‍ഗീസ്, മുജീബ് കോക്കൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ സംബന്ധിച്ചുള്ള ദുരൂഹതകളും ആശങ്കളും പരിഹരിക്കാന്‍ പര്യാപ്തമായ വിധത്തില്‍ സ്വതന്ത്രവും നിശ്പക്ഷവുമായ സംവാദമായിരിക്കണം നടത്തേണ്ടത്. സംവാദത്തിനുള്ള സ്ഥാലവും തിയതിയുടെ അറിയിക്കണം.

ഏതെങ്കിലും ജില്ലയില്‍ വാക്‌സിന്‍ എടുത്തവരുടെ ശതമാനത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കില്‍ അത് ഒരു പ്രത്യേക മതത്തിന്റെ മേല്‍ വെച്ചു കെട്ടുന്നതും പൊതുജനങ്ങളെ ആകെ അന്ധവിശ്വാസികളും ശാസ്ത്രവിരുദ്ധരുമാക്കി കുപ്രചാരണം ചെയ്യുന്നതും അപഹാസ്യമാണ്. മലബാറിലെ മുഴുവന്‍ മതസംഘടനകളും വാക്‌സിനേഷന്‍ ചെയ്യാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തിരിക്കെ ഒരു മതത്തെ ഏകപക്ഷീയമായി കുറ്റപ്പെടുത്തുന്ന നീക്കത്തില്‍ നിന്ന് അലോപതി വിഭാഗം പിന്മാറണം.

രാജ്യത്ത് വാക്‌സിനേഷനിലൂടെ മരുന്നു പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്ന സത്യം പെന്റാവാലന്റ് വിഷയത്തില്‍ പാര്‍ലമെന്റും സുപ്രീം കോടതിയും സ്ഥിരീകരിച്ചതാണ്. ശാസ്ത്രത്തിന്റെ പേരില്‍ ലാഭം കൊയ്യുന്ന മരുന്ന് മാഫിയകളാണ് ഇതിനു പിന്നില്‍. ഈയിടെ 414 മരുന്നു സംയുക്തങ്ങളും 6000 മരുന്നുകളും നിരോധിക്കാന്‍ സുപ്രീം കോടതിക്ക് പോലും ഇടപെടെണ്ടിവന്നു. നേരത്തെ നല്‍കിയ പല പ്രതിരോധ മരുന്നുകളും ഗുരുതരമായ പാര്‍ശ്ശഫലങ്ങളും മരണങ്ങളും സംഭവിച്ചതിനെ തുടര്‍ന്ന് പിന്നീട് പിന്‍വലിക്കുകയോ നിരോധിക്കുകയോ ചെയ്തിട്ടുണ്ട്. രക്ഷിതാക്കളുടെ അനുമിതിയില്ലാതെ കുട്ടികളില്‍ നിര്‍ബന്ധിച്ച് വാക്‌സിനെടുക്കണമെന്നുള്ള കലക്ടറുടെയും ആരോഗ്യവകുപ്പിന്റെയും പ്രസ്ഥാവനകള്‍ നിയമവിരുദ്ധവും കോടതിയലക്ഷ്യവുമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

Sharing is caring!