കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊടിഞ്ഞി ഫൈസല്‍  വധക്കേസിലെ പ്രതികള്‍ക്കെതിരെ  കുറ്റപത്രം സമര്‍പ്പിച്ചു

കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ പ്രതികളായ 15 പേര്‍ക്കെതിരെ ജില്ലാ െ്രെകംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. 2016 നവംബര്‍ 19 ാം തീയതി പുലര്‍ച്ചെ 05.05 മണിയോടെ കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെച്ചാണ് ഫൈസല്‍ അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെടുന്നത.് നേരത്തെ അനില്‍കുമാര്‍ ആയിരുന്ന ഫൈസല്‍ ഗള്‍ഫില്‍ വെച്ചാണ് ഇസ്ലാം മതം സ്വീകരിച്ചത്. നാട്ടില്‍ വന്നശേഷം ഭാര്യയും മൂന്ന് മക്കളും മതം മാറുകയും ചെയ്തിരുന്നു. തുടര്‍ന്ന് മറ്റു കുടുംബാംഗങ്ങളെ കൂടി മതപരിവര്‍ത്തനം നടത്താനുള്ള സാധ്യതയെ തുടര്‍ന്നുള്ള കടുത്ത മത വൈരാഗ്യത്തെ തുടര്‍ന്നാണ് ആര്‍.എസ്.എസ്. വി.എച്ച്.പി. പ്രവര്‍ത്തകരായ പ്രതികള്‍ ഫൈസലിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും കഴിഞ്ഞ 2016 നവംബര്‍ 19 ന് പുലര്‍ച്ചെ കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെച്ച് കൊലപ്പെടുത്തുകയും ചെയ്തത് കൊലപാതകം നടത്താന്‍ നേരിട്ട് പങ്കെടുത്ത പൂല്ലൂണി സ്വദേശി ആലത്തിയൂര്‍ പൊയിലിശ്ശേരി ബിബിന്‍, പ്രജീഷ് എന്ന ബാബു, ശ്രീജേഷ് എന്ന അപ്പു, സുധീഷ്‌കുമാര്‍ എന്ന കുട്ടാപ്പു എന്നിവരും മറ്റു പ്രതികളായ ആര്‍.എസ്.എസ്. തിരൂര്‍ സഹകാര്യവാഹക് മഠത്തില്‍ നാരായണന്‍ മൂസ്സത്, (47), ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് കൊടിഞ്ഞി ചുള്ളിക്കുന്ന് പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ് ( 32), പുളിക്കല്‍ ഹരിദാസന്‍ (30), ഇയാളുടെ ജ്യേഷ്ഠന്‍ ഷാജി (39), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് ( 32), പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശി ലിജീഷ് എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50), വള്ളിക്കുന്ന് അത്താണിക്കല്‍ കോട്ടാശ്ശേരി ജയകുമാര്‍ (48), തിരൂര്‍ തൃപ്രങ്ങോട് പൊയിലിശ്ശേരി എടപ്പറമ്പില്‍ രതീഷ് (27) പുതുശ്ശേരി വിഷ്ണുപ്രകാശ് (27) എന്നിവര്‍ കുറ്റകൃത്യത്തിന്റെ ഗൂഢാലോചനകളിലും മുഖ്യപ്രതികള്‍ക്ക് സഹായവും പ്രേരണയും ചെയ്തവരാണ്. പ്രതികള്‍ക്കെതിരെ മാരകമായി പരിക്കേല്‍പ്പിച്ച് പൊതു ഉദ്ദേശത്തോടുകൂടി കൊലപാതകം നടത്തല്‍, ഗൂഡാലോചന, തെളിവുകള്‍ നശിപ്പിക്കല്‍, കുറ്റപ്രേരണ, കൊലപാതകം നടത്തിയ പ്രതികളെ സംരക്ഷിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത് കേസിലെ രണ്ടാം പ്രതി ബിബിന്‍ കഴിഞ്ഞ ഒക്‌ടോബര്‍ 29 ന് തിരൂര്‍ പുളിഞ്ചോട് വെച്ച് കൊല്ലപ്പെട്ടിരുന്നു. ഇയാളെ കുറ്റവിമുക്തനാക്കാനുള്ള അപേക്ഷയും കുറ്റപത്രത്തോടൊപ്പം പോലീസ് സമര്‍പ്പിച്ചിട്ടുണ്ട്.

Sharing is caring!