പുതിയ മാതൃകയൊരുക്കി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ

മഞ്ചേരി: സേവനപാതയില്‍ പുതിയ മാതൃക തീര്‍ത്ത് മമ്പാട് എംഇഎസ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥികള്‍. 2007 ല്‍ പുറത്തിറങ്ങിയ ഫിസിക്‌സ് വിദ്യാര്‍ഥികളാണ് സേവന വഴിയില്‍ പത്ത് വര്‍ഷത്തിന് ശേഷം വീണ്ടും ഒരുമിച്ചത്.
നിര്‍ധനരായ വൃക്കരോഗികള്‍ക്ക് ഡയാലിസിസിന് സഹായം നല്‍കിയും മെഡിക്കല്‍ കോളേജിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് രണ്ട് ദിവസത്തെ ഭക്ഷണം സംഭാവന ചെയ്തുമാണ് ഒത്തുചേരല്‍ ആഘോഷമാക്കിയത്. ഡയാലിസിസിനും ഭക്ഷണവിതരണത്തിനുമുള്ള തുക മഞ്ചേരി സിഎച്ച് സെന്ററിന് കൈമാറി.
സംഗമം എം ഉമ്മര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഫിസിക്‌സ് ഡിപാര്‍ട്‌മെന്റ് പൂര്‍വവിദ്യാര്‍ഥി അസോസിയേഷന്‍ പ്രസിഡന്‍ര് ആനത്താന്‍ അജ്മല്‍ അധ്യക്ഷത വിഹിച്ചു. സഹായധനം സിഎച്ച് സെന്റര്‍ രക്ഷാധികാരി പുത്തൂര്‍ റഹ്മാന്‍ ഏറ്റുവാങ്ങി. യൂസുഫ് വല്ലാഞ്ചിറ, സി നജ്മുദ്ദീന്‍, എ അനീഷ്, കെ മുഹ്‌സിന, പിഎം മുബീന, കെപി നജ്‌ല, പ്രഫ. അബ്ദുല്‍ ഹക്കീം, സി സതീഷ് എന്നിവര്‍ സംസാരിച്ചു
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന് അങ്കണവാടികളും സ്മാര്ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന് അങ്കണവാടികളും സ്മാര്ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്വഹിച്ചു. എയര്കണ്ടീഷന്, സ്മാര്ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്, ശിശു സൗഹൃദ [...]