മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കടന്ന്കയറ്റം ആശങ്കാജനകം

നിലമ്പൂര്‍: ദേശീയ പത്രപ്രവര്‍ത്തക ദിനാചരണത്തിന്റെ ഭാഗമായി അമല്‍ കോളജ് ഇംഗ്ലീഷ് വിഭാഗം നിലമ്പൂര്‍ പ്രസ്‌കബ്ബുമായി സഹകരിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്കായി മാധ്യമ സെമിനാറും മല്‍സരങ്ങളും സംഘടിപ്പിച്ചു. ദി ഹിന്ദു സീനിയര്‍ റിപ്പോര്‍ട്ടറും മലപ്പുറം പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡന്റുമായ അബ്ദുല്‍ ലത്തീഫ് നഹ ഉദ്ഘാടനം ചെയ്തു. ലോകത്തെ ഓരോ കോണുകളില്‍ നിന്നും മാധ്യമ സ്വാതന്ത്രത്തിനു നേരെയുള്ള കടന്നുകയറ്റം വര്‍ധിക്കുന്നത് ആശങ്കാജനമാണെന്ന് അദ്ദേഹം പറഞ്ഞു. വെല്ലുവിളികള്‍ ഏറ്റെടുത്ത് മുന്നോട്ട് പോകുമ്പോഴാണ് യഥാര്‍ഥ മാധ്യമ ധര്‍മം നിറവേറ്റാനാവൂ. അഭിപ്രായങ്ങള്‍ക്കോ മുന്‍വിധികള്‍ക്കോ ചെവികൊടുക്കാതെ വാസ്തവങ്ങള്‍ക്ക് മാത്രമേ മാധ്യമപ്രവര്‍ത്തകര്‍ പരിഗണന കൊടുക്കേണ്ടതുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
പ്രിന്‍സിപ്പല്‍ ഡോ. എം. ഉസ്മാന്‍ അധ്യക്ഷനായി. നിലമ്പൂര്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് തോമസ്‌കുട്ടി ചാലിയാര്‍, സെക്രട്ടറി സി. ജമാല്‍, ഇംഗ്ലീഷ് വകുപ്പ് മേധാവി പി.എം അബ്ദുസാക്കിര്‍, കേമ്പില്‍ രവി, ജയപ്രകാശ്, സി. ശിഹാബുദ്ദീന്‍, ഷാനവാസ് പട്ടുപ്പാറ, ജിജുതോമസ്, എം. മുഹമ്മദ് ഷഫീക്ക്, ഡോ. സുഹൈല്‍ അബ്ദുറബ്ബ്, കെ. സിനി, സുഹാന മെഹര്‍, അപര്‍ണ, ടി.പി സുമി, സ്നേഹപ്രഭ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ രംഗത്ത് കഴിവുകള്‍ തെളിയിച്ച വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു.
RECENT NEWS

നിലമ്പൂര്‍ ജില്ലാശുപത്രിക്ക് പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ
നിലമ്പൂര്‍: ജില്ലാശുപത്രിയില്‍ പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിക്കാന്‍ ഭരണാനുമതിയായി. പ്ലാന്റ് നിര്‍മാണം ഉടന്‍ ആരംഭിക്കും. എന്‍എച്ച്എം വിഹിതമായ 1.80 കോടി രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ 95 ലക്ഷവുമുള്‍പ്പെടുത്തി 2.75 കോടിയുടെ [...]