‘രക്ഷകന്‍’ തമീമിന് മലപ്പുറത്തിന്റെ സ്വീകരണം

തിരൂരങ്ങാടി: പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി ആറ് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തെത്തിയ തമീമിന് മലപ്പുറത്തിന്റെ സ്‌നേഹസമ്മാനം. കക്കാട് സൗഹൃദകൂട്ടായ്മയാണ് ആംബുലന്‍സ് ഡ്രൈവര്‍ തമീമിന് സ്വീകരണം നല്‍കിയത്.

31 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കൊടുങ്കാറ്റിന്റെ വേഗതയില്‍ പരിയാരത്ത് നിന്നും തിരുവനന്തപുരത്തെത്തിയ തമീം മടങ്ങി വരുന്ന വഴിയാണ് സ്വീകരണം നല്‍കിയത്. സമാന രീതിയില്‍ ബംഗളൂരുവില്‍ നിന്നും എത്തിയ ബംഗളൂരു കെഎംസിസി അംഗം അമീറിനും ഇതോടൊപ്പം സ്വീകരണം നല്‍കി തമീമിനെയും അമീറിനെയും തിരൂരങ്ങാടി എസ്‌ഐ ഉണ്ണി പൊന്നാട അണിയിച്ചു. ഫൈസല്‍ താണിക്കല്‍ സ്വാഗതവും റഷീദ് വടക്കന്‍ നന്ദിയും പറഞ്ഞു.

സലീം വടക്കന്‍, ഇസ്മായില്‍ വിളമ്പത്ത്, എംടി ഷബീബ്, കെടി ശാഹുല്‍ , മേലാത്ത്‌റാഫിയാസര്‍ കാരടന്‍, ലൈജു .മേലാത്ത്ഷാഹിദ്, നൗഷാദ്, മന്‍സൂര്‍ ചപ്പങ്ങത്തില്‍,റഹീം കൊടശ്ശേരി, സൈദു കാരാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Sharing is caring!