പിവി അന്‍വര്‍ എംഎല്‍എക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം
കോഴിക്കോട്: പത്ത് വര്‍ഷമായി നികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിവി അന്‍വര്‍ എംഎല്‍എക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം. അന്വേഷണത്തിന് മുന്നോടിയായി എംഎല്‍എക്ക് നോട്ടീസ് നല്‍കും. പാര്‍ക്കുമായി ബന്ധപ്പെട്ട വിഷയത്തിലും എംഎല്‍എക്കെതിരെ പരാതി നല്‍കിയ മുരുകേഷ് നരേന്ദ്രനാണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്.
എംഎല്‍എക്കെതിരെ ലഭിച്ച പരാതിയില്‍ ആദായവകുപ്പ് നികുതി വകുപ്പ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നികുതി വെട്ടിപ്പ് കണ്ടെത്തിയിരുന്നു. വുരമാനം മറച്ചുവച്ചുവെന്നും തെളിഞ്ഞിരുന്നു. വാര്‍ഷിക വരുമാനം നാല് ലക്ഷം രൂപയാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ ഇതിലേറെ വരുമാനമുണ്ടെന്ന് തെളിഞ്ഞതായി അധികൃതര്‍ പറയുന്നു.
നാല് വില്ല പ്രൊജക്ടുകളും രണ്ട് അമ്യൂസ്‌മെന്റ് പാര്‍ക്കുകളും എംഎല്‍എയുടെ ഉടമസ്തതയിലുണ്ട്. വിവിധ സ്ഥലങ്ങളില്‍ ഭൂമിയും സ്വന്തമായുണ്ട്. ഇതില്‍ നിന്നുള്ള വരുമാനമെല്ലാം മറച്ച് വെച്ചാണ് തെരഞ്ഞെടുപ്പ് സത്യാവാങ്മൂലം നല്‍കിയതെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
RECENT NEWS
പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ കൊല്ലം സ്വദേശിയും കണ്ണൂര്‍ ആലംമൂട്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ (41) ആണ് മരണപ്പെട്ടത്. [...]