ഈ മലപ്പുറത്തുകാരിയെ ആലപ്പുഴയില്‍നിന്നും തെറിപ്പിക്കുമോ?

മന്ത്രിയുടെ അനീതിക്ക് എതിരെ പോരാടിയ ആലപ്പുഴ കലക്ടറും മലപ്പുറത്തുകാരിയുമായ ടി.വി അനുപമക്കും മൂന്നാറില്‍ ചുമതലാബോധത്തോടെ പ്രവര്‍ത്തിച്ച ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ഗതിയാകുമെന്ന് ആശങ്ക.
മാര്‍ത്താണ്ഡം കായലില്‍ വീണത് തോമസ് ചാണ്ടിയാണെങ്കിലും ചെളി പറ്റിയത് സംസ്ഥാന സര്‍ക്കാറിനാണ്. സര്‍ക്കാറിനേറ്റ തിരിച്ചടിക്ക് പക വെച്ച് കലക്ടറെ സ്ഥലംമാറ്റാനുള്ള നീക്കം ഉടന്‍ ഉണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. മൂന്നാറില്‍ മുഖം നഷ്ടപ്പെട്ട മുഖ്യമന്ത്രി റവന്യുവകുപ്പിനെ പോലും അവഗണിച്ച് സബകലക്ടര്‍ ശ്രീറാമിനെ മാറ്റിയിരുന്നു. സര്‍ക്കാറിനും സി.പി.എമ്മിനും മാനക്കേടുണ്ടാക്കിയ കായല്‍ക്കയ്യേറ്റ വിഷയത്തില്‍ നടപടിയെടുത്തതിന് അനുപമയെ മാറ്റുമെന്നാണ് സൂചന. മുന്‍കാല അനുഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നതും ഇതിലേക്കാണ്.
മൂന്നാറിലെ സി.പി.എം നേതാക്കളുടെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ കഴിഞ്ഞ ജൂലൈയില്‍ സര്‍ക്കാര്‍ സ്ഥാനത്ത് നിന്നും ഒഴിപ്പിച്ചത്. മൂന്നാറിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സി.പി.എം-സി.പി.ഐ തര്‍ക്കം രൂക്ഷമായതോടെ ശ്രീറാം തെറിക്കുകയായിരുന്നു. പാപ്പാത്തി ചോലയിലെ വന്‍കിട കയ്യേറ്റം ഒഴിപ്പിക്കല്‍ മുതലാണ് ശ്രീരാം വെങ്കിട്ടരാമന് സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ കണ്ണിലെ കരടായത്. ഈ നടപടിയിലുള്ള അതൃപ്തി മുഖ്യമന്ത്രി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാല്‍ തുടര്‍ന്നും ശ്രീറാം ഭൂമാഫിക്ക് എതിരേ ശക്തമായ നടപടികളുമായി മുന്നോട്ട് പോയതോടെ, സി.പി.ഐയുടെ എതിര്‍പ്പിനെ അവഗണിച്ച് ശ്രീറാമിനെ മാറ്റാന്‍ സി.പി.എം മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതേ അവസ്ഥയിലേക്കാണ് അനുപമയും നീങ്ങുന്നതെന്നാണ് മനസിലാക്കാനാകുന്നത്. തിടുക്കപ്പെട്ട് ഉണ്ടാകില്ലെങ്കിലും അനുപമക്ക് ഈ സ്ഥാനത്ത് അധികനാള്‍ തുടരാനാകില്ല.
RECENT NEWS

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം തുറന്നു കൊടുത്തു
ഒന്നാം പിണറായി സർക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.