ഖത്തറില്‍ നടക്കുന്ന 2022 ഫിഫ ലോകകപ്പ് 65% പദ്ധതികളും പൂര്‍ത്തിയായതായി ഖത്തര്‍

ദോഹ: ഖത്തറില്‍ നടക്കാനിരിക്കുന്ന 2022ലെ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട 65% പദ്ധതികളും പൂര്‍ത്തിയായതായെന്ന് ധനമന്ത്രി അലി ഷരീഫ് അല്‍ഇമാദി. അവശേഷിക്കുന്ന പദ്ധതികള്‍ അടുത്ത രണ്ടു മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും അല്‍ജസീറയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഉപരോധത്തിനു മുമ്പുള്ള ആറുമാസവുമായി താരതമ്യം ചെയ്യുമ്പോള്‍, ഉപരോധം തുടങ്ങിയതിന് ശേഷമുള്ള അഞ്ചുമാസങ്ങളിലാണ് കൂടുതല്‍ ലോകകപ്പ് സംബന്ധമായ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനായിത് എന്നദ്ദേഹം ചൂണ്ടിക്കാട്ടി.

റോഡുകള്‍, അടിസ്ഥാനസൗകര്യങ്ങള്‍ മറ്റു വികസനമേഖലകളിലും പദ്ധതികള്‍, നിശ്ചയിച്ച സമയത്തിനു മുമ്പുതന്നെ പൂര്‍ത്തീകരിക്കാനായതായും അദ്ദേഹം അറിയിച്ചു. ഖത്തറിനെതിരായ സാമ്പത്തികയുദ്ധത്തെക്കുറിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് സി.എന്‍.ബി.സി ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ കറന്‍സി അസ്ഥിരപ്പെടുത്തുന്നതിനും വിദേശകരുതല്‍ നിക്ഷേപത്തെ ക്ഷീണിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് നടക്കുന്ന ആസൂത്രിത പ്രചാരണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, പൂര്‍ണമായും അധാര്‍മികമാണെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *