സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ക്ക് ഇന്ന് ബഹ്റൈനില്‍ സ്വീകരണം
മനാമ: സമസ്ത പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം ആദ്യമായി ബഹ്റൈനിലെത്തിയ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ക്ക് സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി നല്കുന്ന വിപുലമായ സ്വീകരണം ഇന്ന് 8.30ന് സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും. മീലാദ് കാമ്പയിന് ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചാണ് സ്വീകരണ സമ്മേളനവും സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ മതസ്ഥാപനങ്ങളുടെ സാരഥിയും സൂഫിവര്യനുമായ തങ്ങള്‍ ആയിരക്കണക്കിന് പണ്ഡിതരുടെ ഗുരുവര്യനും ലളിത ജീവിതത്തിനുടമയുമാണ്. തങ്ങളെ ആദരിക്കാന്‍ ലഭിക്കുന്ന ഈ അവസരം പാഴാക്കരുതെന്നും ബഹ്റൈനിലെ മുഴുവന്‍ വിശ്വാസികളും ചടങ്ങില്‍ പങ്കെടുക്കണമെന്നും സമസ്ത ബഹ്റൈന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 0097333049112 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
സമസ്ത ബഹ്റൈന്‍ ഘടകം സംഘടിപ്പിക്കുന്ന ദ്വൈമാസ മീലാദ് കാമ്പയിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാത്രി 8.30ന് മനാമയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ നിര്‍വ്വഹിക്കും. ‘അന്ത്യപ്രവാചകന് ഒരു സമ്പൂര്‍ണ്ണ മാതൃക’ എന്ന പ്രമേയത്തില്‍ 60 ദിവസം നീണ്ടു നില്ക്കുന്ന കാമ്പയിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് സമസ്ത ബഹ്റൈന്‍ ഘടകം ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രതിദിന മൗലിദ് സദസ്സുകള്‍, ഖുര്‍ആന്‍ പാരായണ മത്സരങ്ങള്‍, ആദര്‍ശ സെമിനാര്‍, വിദ്യാര്‍ഥികളുടെ കലാ സാഹിത്യ പരിപാടികള്‍, കുടുംബ സംഗമം, ക്വിസ് പ്രോഗ്രാം, പഠനയാത്രകള്‍, പണ്ഡിത സംഗമം, മെഡിക്കല്‍ ക്യാമ്പ് തുടങ്ങി ബഹ്റൈനിലുടനീളം 15 കേന്ദ്രങ്ങളിലായി നടക്കുന്ന കാമ്പയിന് പരിപാടികള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും. വിവിധ ചടങ്ങുകളിലായി നാട്ടില്‍ നിന്നുള്ള സമസ്ത നേതാക്കളും അതിഥികളായെത്തും.
ബഹ്റൈനിലെ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ നേതാക്കളും സ്വദേശി പ്രമുഖരും സംബന്ധിക്കും. കാമ്പയിന് ആരംഭത്തോടനുബന്ധിച്ച് റബീഉല്‍ അവ്വല്‍ 1 മുതല്‍ 12ാം രാവ് വരെ മനാമയിലെ സമസ്ത കേന്ദ്ര മദ്റസാ ഹാളിലും വിവിധ ഏരിയാ കേന്ദ്രങ്ങളിലും പ്രവാചക പ്രകീര്‍ത്തനങ്ങളും പ്രഭാഷണങ്ങളുമടങ്ങുന്ന പ്രതിദിന മൗലിദ് സദസ്സുകള്‍ നടക്കും. തുടര്‍ന്ന് റബീഉല്‍ അവ്വല്‍ 12ന് വിപുലമായ മൗലിദ് മജ്ലിസ് മനാമയിലെ മസ്ജിദില്‍ വെച്ച് നടക്കും. സ്വദേശി പ്രമുഖരടക്കമുള്ളവര്‍ ഇതില്‍ പങ്കെടുക്കും.കാമ്പയിന് പ്രോഗ്രാമുകളുടെ വിജയത്തിനായി വിപുലമായ ഒരു സ്വാഗത സംഘം അടുത്ത ദിവസം നിലവില്‍ വരുമെന്നും നേതാക്കള്‍ അറിയിച്ചു.
വെള്ളിയാഴ്ച രാത്രി 8.30ന് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ദ്വൈമാസ കാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ നിര്‍വ്വഹിക്കും. പ്രമുഖ വാഗ്മിയും പണ്ഡിതനുമായ ആര്.വി.കുട്ടി ഹസന് ദാരിമി മുഖ്യ പ്രഭാഷണം നടത്തും. സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര ഏരിയാ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിക്കും. തുടര്‍ന്ന് മൗലിദ് പാരായണ ണവും സമൂഹ പ്രാര്‍ത്ഥനയും നടക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍, ഉസ്താദ് ആര്.വി. കുട്ടി ഹസ്സന് ദാരിമി എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു. സംഘാടകരായ എസ്.എം.അബ്ദുല്‍ വാഹിദ്, വി.കെ.കുഞ്ഞഹമ്മദ് ഹാജി, ഹാഫിള് ശറഫുദ്ധീന്‍ മൗലവി, അശ്റഫ് അന്‍വരി, മുസ്ഥഫ കളത്തില്‍, അശ്റഫ് കാട്ടില്‍ പീടിക, മുഹമ്മദലി വളാഞ്ചേരി എന്നിവര്‍ പങ്കെടുത്തു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]