ഡി.വൈ.എഫ്.ഐ ദേവധാര്‍ ടോള്‍ബൂത്ത് തകര്‍ത്തു

ഡി.വൈ.എഫ്.ഐ ദേവധാര്‍ ടോള്‍ബൂത്ത് തകര്‍ത്തു

മലപ്പുറം: ദേവധാര്‍ റെയില്‍വേ മേല്‍പ്പാലത്തിലെ ടോള്‍ ബൂത്ത് ജീവനക്കാരുടെ അതിക്രമങ്ങള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ടോള്‍ബൂത്തും സി.സി.ടി.വിയും തകര്‍ത്തു.
ടോള്‍ ബൂത്ത് ജീവനക്കാരുടെ അക്രമ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലും കഴിഞ്ഞ ദിവസം വി.അബ്ദുറഹിമാന്‍ എം.എല്‍.എയുമായുണ്ടായ തര്‍ക്കത്തിലും പ്രതിഷേധിച്ചായിരുന്നു ടോള്‍ ബൂത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. മൂലക്കലില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് ടോള്‍ ബൂത്തിനു സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. സി.പി.എം ഏരിയാ സെക്രട്ടറി ഇ.ജയന്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് ഫൈസല്‍ നിറമരുതൂര്‍ അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം ബാലകൃഷ്ണന്‍ ചുള്ളിയത്ത്, ബ്ലോക്ക് ട്രഷറര്‍ കെ.വി.എ.ഖാദര്‍, ജോ.സെക്രട്ടറി ആര്‍.കെ.വിനോദ്, ബ്ലോക്ക് സെക്രട്ടറി പി.രാജേഷ് പ്രസംഗിച്ചു. പ്രതിഷേധ മാര്‍ച്ച് താനൂര്‍ നഗരം ചുറ്റി ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു.

Sharing is caring!