മതമൈത്രിയില്‍ ഒരുങ്ങിയ അയപ്പഭക്തിഗാനത്തിന് നാടിന്റെ അഭിനന്ദനം

മതമൈത്രിയില്‍ ഒരുങ്ങിയ അയപ്പഭക്തിഗാനത്തിന് നാടിന്റെ അഭിനന്ദനം

മലപ്പുറം: മണ്ഡലകാലം വന്നെത്തിയതോടെ നാട്ടില്‍ ചര്‍ച്ചാ വിഷയം മലപ്പുറത്തിറങ്ങിയ അയ്യപ്പഭക്തിഗാനമാണ്. ഹരിശ്രീ ബൈജു പാടി അഭിനയിച്ച ‘ചന്ദന ചോലയിലെ’ എന്ന ഭക്തിഗാന ആല്‍ബമാണ് ശ്രദ്ധേയമായിരിക്കുന്നത്. പിന്നണിയില്‍ പ്രവര്‍ത്തിച്ചവരില്‍ ഭൂരിഭാഗവും മുസ്‌ലിം സമുദായത്തില്‍ പെട്ടവരാണെന്നതാണ് ആല്‍ബം ശ്രദ്ധിക്കപ്പെടാന്‍ കാരണം.

ആല്‍ബത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അമീന്‍ യാസിറും നിര്‍മാണം മുത്തു ഹിമയുമാണ്. പിന്നണിയില്‍ സഹായത്തിനായി ഇതര സമുദായത്തില്‍ പെട്ട നിരവധി പേര്‍ പ്രയ്ത്‌നിച്ചിട്ടുണ്ട്. ആല്‍ബത്തിന്റെ പോസ്റ്റര്‍ തയ്യാറാക്കിയത് ഫോട്ടോഗ്രാഫറായ റാഫി അഫിയാണ്. മലപ്പുറത്തിന്റെ മതമൈത്രിയില്‍ ഒരുങ്ങിയ ആല്‍ബത്തിനെ പ്രശംസിച്ച് നിരവധി പേര്‍ എത്തിയിട്ടുണ്ട്.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരായ ഹരിശ്രീ ബൈജു, അമീന്‍ യാസിര്‍, മുത്തു ഹിമ . ഫോട്ടോ : സക്കീര്‍ ഹുസൈന്‍

മുന്‍ നഗരസഭാ ചെയര്‍മാന്‍ കെപി മുഹമ്മദ് മുസ്തഫ ആല്‍ബത്തെ അഭിനന്ദിച്ച് ഫേസ്ബക്കില്‍ പോസ്റ്റിട്ടത് ഇങ്ങനെ.’ ഈ മണ്ഡല കാലത്തു മലപ്പുറത്തെ ഭക്തി സാന്ദ്ര മാക്കുക ഒരമ്പലത്തിന്നു വേണ്ടി രണ്ടു മുസ്ലീം സുഹര്‍ത്തുക്കള്‍ നിര്‍മ്മിച്ച അയ്യപ്പ ഭക്തി ഗാനമായിരിക്കും ശ്രീ പൊടിയാട്ടു പാറ കൈലസപുരി ഭഗവതി ക്ഷെത്രവുമായി ബന്ധപെട്ടു ബൈജു ഹരിശ്രീ പാടി അഭിനയിച്ച ചന്ദന ചോലയിലെ എന്ന ഡിവോഷണല്‍ ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നതു മേല്‍മുറിക്കാരന്‍ ഹിമ മുത്തുവ്വാണു തീര്‍ന്നില്ല ഈ അയ്യപ്പ ഭക്തിഗാനത്തിന്നു സംഗീതം നല്‍കിയിരിക്കുന്നതു അമീന്‍ യാസിര്‍ ആണു മലപ്പുറത്തെ മത സൗഹാര്‍ദ്ധം വീമ്പു പറയുന്നതല്ല ഇതൊക്കെ ചെറിയ ഉദാഹരണങ്ങള്‍ മാത്രമാണു ഇനിയും സംശയമുള്ളൊരു മലപ്പുറം കുന്നുമ്മല്‍ അങ്ങാടിയില്‍ വന്നു എന്നെയൊന്നു വിളിച്ചാല്‍ മതി സംശയം ഞാന്‍ തീര്‍ത്തു തരാം’

Sharing is caring!