ലീഗ് ഓഫീസ് റോഡ് വികസനത്തിന് വിട്ടുകൊടുത്തത് 1,0672745 രൂപ നഷ്ടപരിഹാരം വാങ്ങിയോ?
മലപ്പുറം: മലപ്പുറം ജില്ലാ ലീഗ് ഓഫീസ് റോഡ് വികസനത്തിനു വേണ്ടി വിട്ടുകൊടുത്തത് 1,0672745 രുപ വാങ്ങിയിട്ടാണെന്നും ഇതില്‍ ലീഗിനെ പുകഴ്ത്തി വാര്‍ത്തകള്‍ വന്നതിനെ എതിര്‍ത്തും സോഷ്യല്‍മീഡിയയില്‍ പ്രചരണം. എല്‍.ഡി.എഫ് പ്രവര്‍ത്തകരാണ് ഇതിന് പിന്നില്‍.
ഏതൊരു വികസന പ്രവര്‍ത്തികള്‍ക്കും സ്ഥലം വിട്ടുകൊടുക്കുമ്പോള്‍ സര്‍ക്കാര്‍ ഇതിന്റെ നഷ്ടപരിഹാര തുക നല്‍കുന്നത് പതിവാണ്.
ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരുപോസ്റ്റില്‍ പറയുന്നത് ഇങ്ങിനെയാണ്:
———
ലീഗ് ജില്ലാ കമ്മറ്റി ഓഫീസ് വിട്ടു കൊടുത്തു മാതൃകയായി എന്ന് കേട്ടപ്പോ ഞാനും ഒന്ന് ഞെട്ടിയിരുന്നു വിവരാവകാശം നിയമം വഴി ചോദിച്ചപ്പോ 1,0672745 രുപ വാങ്ങിയിട്ടാണ് ഈ മാതൃക എന്നറിഞ്ഞപ്പോ തെല്ലും ആശ്ചര്യമില്ലതാനും
തെറ്റ് എന്റെടുത്താണ് ഞാന്‍ ഞെട്ടാന്‍ പാടില്ല
(ഒരു കോടി ആറു ലക്ഷത്തി എഴുപത്തിരണ്ടായിരത്തി നാല്‍പത്തഞ്ചു രൂപ *ലീഗു*കാര്‍ക്ക് മനസ്സിലാവാനാണു ഇങ്ങനെ എഴുതിയത്)
———
മേല്‍പറയുന്ന രീതിയിലാണു പ്രചരണങ്ങള്‍ നടക്കുന്നത്.
ലീഗ് ഓഫീസ് പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം മലപ്പുറം ലൈഫ് വാര്‍ത്ത നല്‍കിയിരുന്നു.
വാര്‍ത്തയുടെ പൂര്‍ണ രൂപം താഴെ:
ചരിത്രപരമായ ഒട്ടേറെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫിസ് വിസ്മൃതിയിലേക്ക്. റോഡ് വികസനത്തിന്റെ ഭാഗമായയി പാര്‍ട്ടി ഓഫിസിന്റെ പകുതിയിലേറെ പൊളിച്ച് നീക്കുകയാണ്. പാര്‍ട്ടി ഓഫിസിലെ അവസാന ഔദ്യോഗിക യോഗം ഇന്ന് നടന്നു. യോഗത്തില്‍ അധ്യക്ഷത വഹിച്ച പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ ഓഫിസ് പൊളിച്ചു നീക്കുന്നത് മാധ്യമ പ്രവര്‍ത്തകരെ ഔദ്യോഗികമായി അറിയിച്ചത്.
1972ല്‍ തറക്കല്ലിട്ട ജില്ലാ കമ്മിറ്റി ഓഫീസ് സാക്ഷാല്‍ക്കരിച്ചത് പാര്‍ട്ടി അംഗങ്ങളില്‍ നിന്നും ഒരു രൂപ വീതം സംഭാവന മേടിച്ചാണ്. 1972 സെപ്റ്റംബര്‍ രണ്ടാം തിയതിയാണ് ഓഫിസിന് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍് ശിലാസ്ഥാപനം നിര്‍വഹിച്ചത്. ചടങ്ങില്‍ പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു. അഞ്ച് വര്‍ഷമെടുത്താണ് ഓഫിസ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 1977 സെപ്റ്റംബര്‍ 18ന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഓഫിസ് ഉദ്ഘാടനം ചെയ്തു.
ഓഫിസ് നിര്‍മാണത്തിന് വരുന്ന സാമ്പത്തിക ചെലവുകള്‍ പൂര്‍ണമായി വഹിക്കാമെന്ന് ഒരാള്‍ ഏറ്റിരുന്നെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് സംഭാവന വാങ്ങി നിര്‍മാണം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. രാഷ്ട്രീയ കക്ഷികള്‍ ഭൂമി കയ്യേറി വരെ ഓഫിസ് നിര്‍മിച്ചുവെന്ന് ആരോപണം നേരിടുന്ന വേളയില്‍ റോഡ് വികസനത്തിനായി പാര്‍ട്ടി ഓഫിസ് പൊളിച്ചു നീക്കാനുള്ള മുസ്ലിം ലീഗ് തീരുമാനം രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയാകും.
തിരൂര്‍-മലപ്പുറം റോഡില്‍ മലപ്പുറം ടൗണിലേക്ക് എത്തുമ്പോഴുള്ള ഗതാഗത കുരുക്ക് റോഡ് വീതി കൂട്ടുന്നതോടെ ഇല്ലാതാകുമെന്നാണ് പ്രതീക്ഷ.
RECENT NEWS
നിപ: 175 പേര് സമ്പര്ക്ക പട്ടികയില് – മന്ത്രി വീണാ ജോര്ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില് വിളിച്ചാല് നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.