ഗെയില്‍ പ്രതിഷേധ സംഗമം ശനിയാഴ്ച മലപ്പുറത്ത്
ഗെയില്‍ വാതക പൈപ്പ് ലൈന്‍ ജനവാസമേഖലയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമവും രണ്ടാംഘട്ട സമര പ്രഖ്യാപനവും ശനിയാഴ്ച രാവിലെ പത്തിന് മലപ്പുറം കലക്ടറേറ്റ് പടിക്കല്‍ നടക്കും. എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്യും.
ഭൂമിയുടെ നഷ്ട പരിഹാരത്തിലല്ല ജനങ്ങളുടെ ആശങ്ക. ജനവാസമേഖലയിലൂടെ കടന്നുപോവുമ്പോഴുള്ള സുരക്ഷിതത്വത്തിലാണ്. ജനവാസമേഖല മാറ്റുന്നത് വരെ സമരത്തില്‍ ഉറച്ചുനില്ക്കാനും സമരസമിതി തീരുമാനിച്ചു.
പ്രദേശികമായി ഇരകളുടേയും ബഹുജനങ്ങളുടേയും സംഗമങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും. വിവിധ സ്ഥലങ്ങളില്‍ കുടില്‍കെട്ടി സമരങ്ങളും ശക്തമാക്കും. പൂക്കോട്ടൂര്‍, പുല്‍പ്പറ്റ പഞ്ചായത്തുകളിലെ ഇരകളുടെ സംഗമം നാളെ വൈകിട്ട് നാലിന് നടക്കും. പൂക്കോട്ടൂരിലേത് പഞ്ചായത്ത് ഓഡിറ്റോറിയത്തിലും പുല്പ്പറ്റയുടേത് തോട്ടേക്കാട് സ്കൂളിലും നടക്കും. മലപ്പുറത്ത് ചേര്‍ന്ന യോഗത്തില്‍ സമരസമിതി ജില്ലാ ചെയര്മാന് പി.എ സലാം അധ്യക്ഷനായി.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]