മലപ്പുറം മന്ത്രിയുടെ രാജി ഉടന്‍: കെ. സുരേന്ദ്രന്
മലപ്പുറം: തോമസ് ചാണ്ടിക്കു പിന്നാലെ മലപ്പുറം മന്ത്രിയുടെ രാജിയും ഉടന്‍ ഉണ്ടാകുമെന്നു ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. നിലവില്‍ മലപ്പുറത്തുനിന്നുള്ള ഏക മന്ത്രി കെ.ടി ജലീലാണ്. തന്റെ ഫേസ്ബുക്ക് പേജിലാണ് സുരേന്ദ്രന് ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങിനെ:
നില്‍ക്കക്കള്ളിയില്ലാതെയാണ് ഈ രാജി. തോമസ് ചാണ്ടിയേക്കാള്‍ കൂടുതല്‍ അവഹേളിതനായത് പിണറായി വിജയനാണ്. പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയിട്ടും പിണറായിക്ക് തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ പററിയില്ല എന്നതാണ് സത്യം. കോടതിയില്‍ തോറ്റു തുന്നം പാടിയതുകൊണ്ടാണ് തോമസ് ചാണ്ടിക്കു രാജിവെക്കേണ്ടി വന്നത്. ഒരു രാഷ്ട്രീയ സദാചാരത്തിന്റെ വര്‍ത്തമാനവും സര്‍ക്കാരിന് അവകാശപ്പെടാനില്ല. രാജി വെച്ചില്ലായിരുന്നെങ്കില്‍ സര്‍ക്കാരിന്റെ നിലനില്പു തന്നെ അപകടത്തിലാവുമായിരുന്നു. കൊടുക്കല്‍ വാങ്ങലുകളുടെ എന്തെല്ലാം കണക്കുകളാണ് ഇനി പുറത്തുവരാനുള്ളതെന്നേ അറിയാന്‍ ബാക്കിയുള്ളൂ. ഏതായാലും ഒരു മാലിന്യം കൂടി പുറത്തുപോയി എന്ന് ജനങ്ങള്‍ക്ക് ആശ്വസിക്കാം. മലപ്പുറം മന്ത്രി അടക്കം പലരുടേയും രാജി വരും മാസങ്ങളില്‍ നമുക്കു പ്രതീക്ഷിക്കാം
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




