കാഴ്ചയില്ലാത്തവരുടെ അഗതിമന്ദിരത്തിന് വാട്‌സ് ആപ്പ്കൂട്ടായ്മ നല്‍കിയ ‘സിക്ക് റൂം’ പി.കെ ബഷീര്‍ എം.എല്‍.എ സമര്‍പ്പിച്ചു
അരീക്കോട്: കിഴുപറമ്പിലെ കാഴ്ചയില്ലാത്തവരുടെ അഗതിമന്ദിരത്തിന് ‘ഇന്‍സൈറ്റ്’ വാട്‌സാപ്പ് കൂട്ടായ്മ നിര്‍മിച്ച് നല്‍കിയ സിക്ക് റൂം പി.കെ ബഷീര്‍ എം.എല്‍.എയും ഷെല്‍ട്ടര്‍ ഇന്ത്യ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മിച്ച് നല്‍കിയ കുടിവെള്ള പദ്ധതി അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മിയും ഉദ്ഘാടനം ചെയ്തു. കിഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ കമ്മദ് കുട്ടി ഹാജി അധ്യക്ഷനായി. കെ.സി.എ ശുക്കൂര്‍, ബ്ലോക്ക് പഞ്ചായത്തംഗം എം.ടി അയ്യപ്പന്‍, കെ.ഗോപാലകൃഷ്ണന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഹമീദ് കുനിയില്‍, ഗഫൂര്‍ കുറുമാടന്‍, അന്‍സാരി പുളിക്കല്‍, വേലായുധന്‍, ശരീഫ് വാലില്ലാപുഴ, അര്‍ഷദ് അരീക്കോട്, എന്‍.സി ഷെരീഫ് കിഴിശ്ശേരി, ബാബു എടവണ്ണപ്പാറ എന്നിവര്‍ സംബന്ധിച്ചു.
RECENT NEWS
നിപ: 175 പേര് സമ്പര്‍ക്ക പട്ടികയില്‍ – മന്ത്രി വീണാ ജോര്‍ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.