പരസ്യലോകത്തിന് ഇനി ‘ഒരൊറ്റമുഖം’

പരസ്യലോകത്തിന് ഇനി ‘ഒരൊറ്റമുഖം’

മലപ്പുറം: പരന്നുകിടക്കുന്ന പരസ്യമേഖല ഒരൊറ്റ മുഖമായി മാറുന്നു. ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ്, മീഡിയ ക്യാമ്പയിന്‍, ആഡ് സ്പേസ്, ഡിസൈനിംഗ്, പ്രിന്റിംഗ്, കട്ടിംഗ്, കോര്‍പ്പറേറ്റ് സമ്മാനങ്ങള്‍ തുടങ്ങി പരസ്യമേഖലയില്‍ വ്യാപിച്ച് കിടക്കുന്ന ഓരോ കണ്ണിയേയും കോര്‍ത്തിണക്കി പരസ്യ ലോകത്തിന് ഇനി ഒരൊറ്റമുഖം മാത്രം.
കേരളത്തിലെ മികച്ച അഡ്വെര്‍ടൈസിങ് സ്ഥാപനങ്ങളിലൊന്നായ ആഡ് ആന്‍ഡ് വേ ദി മാര്‍ക്കറ്റിംഗ് പ്രൊഫഷണല്‍സ് ആണ് ‘ഹബ് ഓഫ് അഡ്വെര്‍ടൈസിങ് എന്ന പുതിയ ആശയം കേരളത്തെ പരിചയപ്പെടുത്തുന്നത്. കേരളത്തിലെ ആദ്യ അഡ്വെര്‍ടൈസിങ്് ഹബ് എന്ന വിശേഷണവും ആഡ് ആന്‍ഡ് വേയ്ക്ക് സ്വന്തമാണ്.
പരസ്യം, ഡയറക്ട് മാര്‍ക്കറ്റിംഗ്, ന്യൂമീഡിയ ക്യാമ്പയിന്‍, വെബ് ഡിസൈന്‍, എക്സിബിഷന്‍, റോഡ് ക്യാമ്പയിന്‍, മാള്‍ ക്യാമ്പയിന്‍, ഇവന്റ്സ് എന്നീ സേവനങ്ങളും ത്രീഡി, ഓഫ് സെറ്റ്, സ്‌ക്രീന്‍ പ്രിന്റിംഗ് ടെക്നോളജികളും ഔട്ട്ഡൂര്‍,ഇന്‍ഡൂര്‍ പരസ്യമാധ്യമ സാധ്യതകളും ഇനി ഒരൊറ്റ കുടക്കീഴില്‍ നമുക്ക് ലഭ്യമാകും.
കേവലം സേവനങ്ങളില്‍ മാത്രം ഒതുങ്ങാതെ പരസ്യമേഖലയിലെ അനന്തസാധ്യതകളെ മുന്നില്‍ കണ്ട് മുന്നൂറില്‍പ്പരം പ്രമോഷണല്‍ ഉത്പന്നങ്ങളും കോര്‍പ്പറേറ്റ് സമ്മാനങ്ങളും കമ്പനിയുടെ ഹബ് എന്ന ആശയത്തിന് അടിവരയിടുന്നു. ബിസിനസ്് സ്ഥാപനങ്ങളിലേക്കാവശ്യമായ ബാനര്‍ സ്റ്റാന്റ്, പ്രൊമോഷണല്‍ ടെന്റ്, എക്സിബിഷന്‍ ടാബിള്‍, പ്രൊമോഷണല്‍ കുടകള്‍, കാറ്റലോഗ് സ്റ്റാന്റുകള്‍, ബാക്ക് ട്രോപ്പ് സ്റ്റാന്റ്, എല്‍.ഇ.ഡി ഫ്രെയിം, സ്‌ക്രോളര്‍ ആന്‍ഡ് റൊട്ടേറ്റിംഗ് ബോക്സ് ഡിസ്പ്ലേ തുടങ്ങി ഒട്ടനവധി ഉത്പന്നങ്ങളാണ് കമ്പനി ഒരുക്കുന്നത്.

ഹബ് ഓഫ് അഡ്വെര്‍ടൈസിംഗ് എന്ന ആശയം സാക്ഷാത്ക്കരിക്കുന്നതിലൂടെ പരസ്യമേഖലയില്‍ ഒരു പുതിയ നാഴികക്കല്ലാണ് ആഡ് ആന്‍ഡ് വേ നല്‍കുന്നത്. എല്ലാ ബിസിനസ് മേഖലകളിലേക്കും ആവശ്യമായവ കമ്പനി നല്‍കുന്നതിനാല്‍ പല ബിസിനസ് വ്യാപാരികള്‍ക്കും ആഡ് ആന്‍ഡ് വേ പരിഹാരമാവും. ഒരു പരസ്യം നിര്‍മ്മിക്കുന്നത് മുതല്‍ അത് ജനങ്ങള്‍ക്ക്് മുന്നില്‍ അവതരിപ്പിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ഒരൊറ്റ മാര്‍ഗത്തിലൂടെ സാധ്യമാവുക എന്നത് ഒട്ടും ചെറിയ കാര്യമല്ല.
‘ഒരു സന്ധ്യാസമയത്തെ ചായ കുടിക്കുന്നതിലൂടെയുള്ള സംഭാഷണമാണ് തന്നെ പരസ്യവും മാര്‍ക്കറ്റിംഗും സമന്വയിപ്പിച്ച് ആഡ് ആന്‍ഡ് വേ എന്ന സ്ഥാപനം തുടങ്ങാന്‍ പ്രേരിപ്പിച്ചത്. 2014ല്‍ കേവലം ചെറിയ പരസ്യക്കമ്പനിയായി പ്രവര്‍ത്തനമാരംഭിച്ച കമ്പനിയുടെ വിജയപഥങ്ങളാണ് ഇന്ന്് ‘ഹബ് ഓഫ് അഡ്വെര്‍ടൈസിങ് ‘ എന്ന ആശയത്തില്‍ എത്തി നില്‍ക്കുന്നത്. പരസ്യലോകത്തിന്റെ പുതിയ ആവിഷ്‌ക്കാരം നവംബറില്‍ തന്നെ നാന്ദി കുറിക്കും.’ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ അഹമ്മദ് ആഡ്വേ പറഞ്ഞു. കൂടാതെ 2018ല്‍ കാലിക്കറ്റ്, കൊച്ചി എന്നിവിടങ്ങളില്‍ കൂടി ആഡ്ആന്‍ഡ്വേയുടെ മറ്റു രണ്ട് ശാഖകള്‍ പ്രവര്‍ത്തനമാരംഭിക്കും.

Sharing is caring!