മുസ്ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു

മുസ്ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു

മലപ്പുറം: ജില്ലാ മുസ്ലിംലീഗ് അധ്യക്ഷനായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ. യു.എ. ലത്തീഫ് ജനറല്‍ സെക്രട്ടറിയായും ട്രഷററായി കൊളത്തൂര്‍ ടി മുഹമ്മദ് മൗലവിയെയും മലപ്പുറത്ത് നടന്ന ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: അഷ്റഫ് കോക്കൂര്‍, എം.കെ. ബാവ, എം.എ. ഖാദര്‍, എം. അബ്ദുല്ലക്കുട്ടി, പി.എ. റഷീദ്, സി. മുഹമ്മദലി, സെക്രട്ടറിമാരായി സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, ഇസ്മയില്‍ പി മൂത്തേടം, പി.കെ.സി. അബ്ദുറഹ്മാന്‍, പി.പി. സഫറുല്ല, കെ.എം. അബ്ദുല്‍ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി എന്നിവരെയും തെരഞ്ഞെടുത്തു. അരിമ്പ്ര മുഹമ്മദ് മാസ്റ്ററാണ് ചന്ദ്രിക ദിനപത്രത്തിന്റെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍.
സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കൗണ്‍സില്‍യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ വിശദീകരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍വഹാബ് എം.പി എന്നിവര്‍ പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ പി.കെ.കെ. ബാവ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളായ വി.എം. ഉമ്മര്‍മാസ്റ്റര്‍, എന്‍.സി. അബൂബക്കര്‍, എം.ഐ. തങ്ങള്‍, കെ. കുട്ടി അഹമ്മദ്കുട്ടി, ഡോ. സി.പി. ബാവ ഹാജി, കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എമാരായ അഡ്വ. കെ.എന്‍.എ. ഖാദര്‍, പി.കെ. അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, അഡ്വ. എം. ഉമ്മര്‍, പി.കെ. ബഷീര്‍, പി. ഉബൈദുല്ല, അഡ്വ. എന്‍. ഷംസുദ്ദീന്‍, സി. മമ്മൂട്ടി, പി. അബ്ദുല്‍ഹമീദ്, ടി.വി. ഇബ്രാഹിം, കെ.കെ. ആബിദ്ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!