സി.പി.എം പ്രവര്‍ത്തകരെ അക്രമിച്ച 6ആര്‍.എസ്.എസ് പ്രവര്‍ത്തകരെ തിരൂരങ്ങാടിയില്‍ അറസ്റ്റ് ചെയ്തു

സി.പി.എം പ്രവര്‍ത്തകരെ അക്രമിച്ച  6ആര്‍.എസ്.എസ് പ്രവര്‍ത്തകരെ  തിരൂരങ്ങാടിയില്‍ അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി: സി.പി.ഐ(എം) പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കളിയാട്ടമുക്ക് വടക്കുംപാട്ട് അനൂപ് (24), ചേനിയാട്ടില്‍ ജിജീഷ് (25), കരിപറമ്പത്ത്വീട്ടില്‍ ജിനേഷ് (22) കീകരങ്ങാട് രജ്ഞിത്ത് (28) പെരുങ്കല്ലംപുറായി കരിപറമ്പത്ത്വീട്ടില്‍ പ്രതീഷ്(24), കളത്തിങ്ങല്‍തൊടി പ്രിയേഷ് ബാബു(26) എന്നിവരെയാണ് തിരൂരങ്ങാടി സി.ഐ. ഇ. സുനില്‍ കുമാര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 11 ന് കളിയാട്ടമുക്കില്‍ നാലു സി.പി.എം പ്രവര്‍ത്തകരെ അക്രമിക്കുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് കേസ്. അക്രമത്തില്‍ സി.പി.എം പ്രവര്‍ത്തകരമായ ഇടശ്ശേരി ഹംസയുടെ മകന്‍ ഷാജഹാന്‍(35), അന്തം വീട്ടീല്‍ കൃഷ്ണന്റെ മകന്‍ വിനീത് (35), ചൊഴിമടത്തില്‍ ദേവരാജന്റെ മകന്‍ നിഖില്‍ (21), വടക്കേപുരക്കല്‍ സദുവിന്റെ മകന്‍ മണി (30), എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഒളിവിലായിരുന്ന പ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം നടത്തുമ്പോള്‍ പിടിയിലാവുമെന്ന് കണ്ട ഇവര്‍ പോലീസിന് കീഴടങ്ങുകയായിരുന്നു. ഇവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുളളത്. പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി.

Sharing is caring!