ശിശുദിനത്തില്‍ മലപ്പുറത്തിന്റെ മനം കവര്‍ന്ന് കുഞ്ഞു ശലഭങ്ങളിറങ്ങി

പൊന്നാനി: ശിശുദിനത്തില്‍ കാഴ്ചക്കാരുടെ മനം കവര്‍ന്ന് പൊന്നാനിയില്‍ കുഞ്ഞു ശലഭങ്ങളിറങ്ങി. ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശിശുദിന ശലഭങ്ങള്‍ എന്ന പരിപാടിയിലാണ് കുഞ്ഞുങ്ങള്‍ ശലഭങ്ങളായത്. പൊന്നാനി നഗരസഭയും പൊന്നാനി അഡീഷണല്‍ ഐ.സി.ഡി.എസും ചേര്‍ന്നാണ് വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. കേരള നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് മുഖ്യാഥിതിയായ പരിപാടിയില്‍ ആയിരക്കണക്കിന്
കുഞ്ഞുങ്ങള്‍ പങ്കെടുത്തു.
പൊന്നാനി നഗരസഭ പരിധിയിലെ 83 അങ്കണവാടികളിലെ 1300 ഓളം വരുന്ന കുഞ്ഞുങ്ങളാണ് ശലഭങ്ങളായത്. വെള്ള വസ്ത്രവും മഞ്ഞപ്പൂ തൊപ്പിയും ധരിച്ച കുഞ്ഞുങ്ങള്‍ ചിരിച്ചും കരഞ്ഞും പാട്ടുപാടിയും കാഴ്ചക്കാര്‍ക്ക് കൗതുകമായി. രക്ഷിതാക്കളും നാട്ടുകാരും ക്ലബ്ബ് പ്രവര്‍ത്തകരും ശലഭങ്ങള്‍ക്ക് പിന്തുണയുമായെത്തി.
പൊന്നാനി എം.ഐ ഹയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭ ചെയര്മാന് സി.പി മുഹമ്മദ് കുഞ്ഞി, വൈസ് ചെയര്‍പേഴ്സണ്‍ വി.രമാദേവി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ടി.മുഹമ്മദ് ബഷീര്‍, ഷീന സുദേശന്‍, അഷ്റഫ് പറമ്പില്‍, റീന പ്രകാശ്, കൗണ്‍സിലര്‍മാരായ നാസര്‍ പതിയോടത്ത്, ഇക്ബാല്‍ മഞ്ചേരി, ചന്ദവല്ലി, ഗംഗാധരന് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ അംബിക പുതുരിത്തി, ലീന എന്നിവര്‍ സംബന്ധിച്ചു.
RECENT NEWS

ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി
കൊച്ചി: ആൺകുട്ടികളുടെ ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി. വെറും പത്രവാർത്തകൾ അടിസ്ഥാനമാക്കിയുള്ള ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. യുക്തിവാദി [...]