വെള്ളില ജി.എല്‍.പി.സ്‌കൂള്‍ അക്കാദമിക് ബ്ലോക്കിന് ശിലയിട്ടു

മങ്കട: വെള്ളില ഗവ.എല്‍.പി.സ്‌കൂളിന് നിര്‍മ്മിക്കുന്ന അക്കാദമിക് ബ്ലോക്കിന് ശിലയിട്ടു. മങ്കട മണ്ഡലം ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അമ്പത് ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത് ആറ് മുറികളോട് കൂടിയ കെട്ടിടം അടുത്ത ജൂണില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. നിലവില്‍ ഡിവിഷനുകള്‍ ഏറെയുള്ള സ്‌കൂളില്‍ ക്ലാസ് മുറികളുടെ കുറവുണ്ട്. ഇത് പരിഹരിക്കുന്നതിനാണ് മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ചത്. ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ. ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.രമണി അധ്യക്ഷത വഹിച്ചു. സ്‌കൂളില്‍ നിന്നും ഉപജില്ലാ തലത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാന വിതരണം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉമര്‍ അറക്കല്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഷാലി സേവ്യര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ ജാസ്മിന്‍ ആലങ്ങാടന്‍, റസിയ പൂന്തോട്ടത്തില്‍, കെ.ശശികുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.പി.മരക്കാര്‍ എ ബാപ്പു, മാമ്പ്ര സക്കീന, കെ.അനില്‍കുമാര്‍, മങ്കട ബി.പി.ഒ പി.ഹരിദാസന്‍, ഹെസ്മിസ്ട്രസ്സ് ഗീതാകുമാരി, അഡ്വ.കെ.അസ്ഗര്‍ അലി, എം.രവീന്ദ്രന്‍, ടി.നാരായണന്‍, പി.ജംഷീര്‍, പുതുമന മനോമോഹനന്‍, പി.ടി.എ.പ്രസിഡന്റ് പി.ടി.ഷരീഫ്. എം.ടി.എ.പ്രസിഡന്റ് സീന.പി.പി, ഇ.കെ.മുസ്തഫ, പി.കെ.ഹാരിഫ എന്നിവര്‍ പ്രസംഗിച്ചു.
RECENT NEWS

തിരൂര്ക്കാട് ജിംനേഷ്യത്തില്വെച്ച് സഹോദരങ്ങളെ വെട്ടിയ ആറുപേര് അറസ്റ്റില്
മലപ്പുറം: തിരൂര്ക്കാട് ജിംനേഷ്യത്തില് വെച്ച് പട്ടിക്കാട് സ്വദേശി അഫ്സല്, സഹോദരന് ഷെഫീഖ് എന്നിവരെ മാരകായുധങ്ങള് കൊണ്ട് വെട്ടിപരിക്കേല്പ്പിച്ച് വധിക്കാന് ശ്രമിച്ച കേസില് ആറംഗസംഘത്തെ മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത്ദാസ് [...]