ടോള്‍ബൂത്തിലെ സംഘര്‍ഷം, വിശദീകരണവുമായി വി.അബ്ദറഹിമാന്‍ എം.എല്‍.എ
ടോള്‍ബൂത്ത് ജീവനക്കാരും എം.എല്‍.എയും തമ്മില്‍ വാക്കേറ്റത്തിന്റെ വിശദീകരണവുമായ താനൂര്‍ എം.എല്‍.എ വി. അബ്ദുറഹിമാന്. എം.എല്‍.എ ടോള്‍ബൂത്ത് ജീവനക്കാരന്റെ പിടലിക്ക് പിടിച്ചു തള്ളുന്ന സി.സി.ടി.വി ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണു സംഭവത്തിന്റെ വിശദീകരണവുമായി എല്‍.എല്‍.എ രംഗത്തു വന്നത്.
താനൂര്‍ എം.എല്‍.എ: വി. അബ്ദുറഹിമാനാണു താനൂര്‍ ദേവധാര്‍ മേല്‍പാലത്തിലെ ടോള്ബൂത്തില്വെച്ചു ജീവനക്കാരുമായി വാക്കേറ്റമുണ്ടായത്. എം.എല്‍.എയാണെന്നറിഞ്ഞിട്ടും വാഹനത്തിന്റെ ബോണറ്റില്‍ അടിക്കുകയും ഐഡികാര്‍ഡ് ആവശ്യപ്പെടുകയും ചെയ്തതോടെയാണു താന്‍ ക്ഷുഭിതനായതെന്ന് എല്‍.എല്‍.എ പറഞ്ഞു.
തന്നോട് മോശമായി പ്രതികരിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്തതെന്നും നടുറോഡില്‍ ജനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ഗുണ്ടായിസം കണ്ടാല്‍ ഇനിയും ഇതെ രീതിയില്‍ പ്രതികരിക്കുമെന്നും വി. അബ്ദുറഹിമാന് എം.എല്‍.എ പറഞ്ഞു.
ഇതിനു മുമ്പും എം.എല്‍.എ ഇതുവഴി യാത്രചെയ്തപ്പോള്‍ ജീവനക്കാര്‍ കൈകാണിച്ചു നിര്‍ത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എം.എല്‍.എയാണെന്ന് അറിയിക്കുമ്പോള്‍ വിട്ടയക്കുകയാണു ചെയ്യാറുള്ളത്.
അതേ സമയം ടോള്‍ബൂത്ത് ജീവനക്കാര്‍ കണ്ണൂര്‍ സ്വദേശികള്‍ക്കെതിരെ മോശമായി പ്രതികരിച്ചതിനെ തുടര്‍ന്ന് തനിക്ക് നേരിട്ട് പരാതി ലഭിച്ചതായും പരാതി പോലീസിന് കൈമാറിയിട്ടുണ്ടെന്നും വി.അബ്ദുറഹിമാന് പറഞ്ഞു.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]