യൂത്ത് കോണ്‍ഗ്രസ് കലക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

യൂത്ത് കോണ്‍ഗ്രസ് കലക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

മലപ്പുറം: തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്നു് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി ,മലപ്പുറം കലേ്രക്ടറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നിരന്തരമായ ഹൈക്കോടതി പരാമര്‍ശമുണ്ടായിട്ടും, ജില്ലാ കലക്ടറുടെ ഗുരുതരമായ കണ്ടെത്തല്‍ ഉള്‍ക്കൊള്ളുന്ന അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിട്ടും മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തി 11 മണി മുതല്‍ മലപ്പുറം കലക്ട്രേറ്റ് കവാടം ഉപരോധിച്ചു. ഉപരോധം ഡി.സി.സി. വൈസ് പ്രസിഡണ്ട് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പാര്‍ലിമെന്റ് പ്രസിഡണ്ട് റിയാസ് മുക്കോളി അദ്ധ്യക്ഷനായി. പി.സി.വേലായുധന്‍ കുട്ടി, സി.കെ.ഹാരിസ്, ഉപ്പൂടന്‍ ഷൗക്കത്ത് ,മുജീബ് ആനക്കയം, കെ.എസ്.അനീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഉപരോധം രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമിച്ചു. ഇതിനിടെ് സമരക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പലരേയും റോഡിലൂടെ വലിച്ചിഴയാണ് അറസ്റ്റ് ചെയ്തത.് 25 പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത് റിയാസ് മുക്കോളി, ലത്തീഫ് കൂട്ടാലുങ്ങല്‍, അന്‍വര്‍ അരൂര്‍ ,അനീസ് കളത്തിങ്ങല്‍,ശംസു മപ്രം ,നൗഷാദ് ഉന്നന്തല എന്നിവരെ മലപ്പുറം ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കി.

കലക്ടേറ്റ് മാര്‍ച്ചിന് അഷ്‌റഫ് ഒടുവില്‍, അബ്ദുറഹീം വാളപ്ര, ഹുസൈന്‍ കണ്ണമംഗലം, സൈനബാനു അങ്ങാടിപ്പുറം, അഷ്‌റഫ് പറക്കുത്ത്, അക്ബര്‍ മീനായി, ഫൈസല്‍ ബാവ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Sharing is caring!