എടപ്പാള്‍ ഉപജില്ലാ കലോല്‍സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഐഡിയല്‍ സ്‌കൂളിന് കിരീടംd

എടപ്പാള്‍ ഉപജില്ലാ കലോല്‍സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഐഡിയല്‍ സ്‌കൂളിന് കിരീടംd

എടപ്പാൾ:ഉപജില്ലാ കലോൽസവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഐഡിയൽ കടകശ്ശേരി ഓവറോൽ കിരീടം നിലനിർത്തി. 244 പോയിന്റ് നേടിയാണ് തുടർച്ചയായ പത്താം തവണയും ഐഡിയൽ ഹയർ സെക്കന്ററി സ്കൂൾ ചാമ്പ്യൻമാരാകുന്നത്.

ഹൈസ്കൂൾ വിഭാഗത്തിൽ 187 പോയിന്റുകൾ നേടി മികച്ച വിജയമാണ് ഐഡിയൽ കാഴ്ചവെച്ചത്.
ഹയർ സെക്കന്ററി വിഭാഗം ബാന്റ് മേളം , പഞ്ചവാദ്യം, പരിചമുട്ട് ,വൃന്ദവാദ്യം, ഭരതനാട്യം ,കുച്ചിപ്പുടി , മാർഗംകളി ,ഒപ്പന, ഓട്ടൻതുള്ളൽ, നാടകം,മദ്ദളം ,നാടൻപാട്ട് തുടങ്ങി രചനാ മൽസരങ്ങളടക്കം ഇരുപത്തി ഒന്ന് ഇനങ്ങളിലും.

ഹൈസ്കൂൾ വിഭാഗത്തിൽ രചനാ മത്സരങ്ങൾക്ക് പുറമെ ഭരതനാട്യം, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ , പരിചമുട്ട്, നാടൻപാട്ട് ‘പഞ്ചവാദ്യം ‘ ബാന്റ് മേളം, ഒപ്പന ,അറബനമുട്ട് ,മിമിക്രി ,വീണ ,വയലിൻ തുടങ്ങി പതി നഞ്ചോളം ഇനങ്ങളിലും ജില്ലാ മത്സരത്തിന് അർഹത നേടിയിട്ടുണ്ട് .ഡിസംമ്പർ രണ്ടാംവാരം തേഞ്ഞിപ്പലത്ത് വെച്ച് നടക്കുന്ന ജില്ലാ കലോൽസവത്തിൽ മികവ് തെളിയിക്കാനുള്ള ഒരുക്കത്തിലാണ് ഈ പ്രതിഭകൾ.

വിജയികളായ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഐഡിയൽ ടസ്റ്റ് ചെയർമാൻ പി കുഞ്ഞാ വുഹാജി, സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ, മാനേജർ മജീദ്ഐഡിയൽ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ചിത്ര ഹരി ദാസ് ,ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ പ്രവീണ രാജ , കൺവീനർമാരായ രാജേന്ദ്രൻ ,ശ്രീലാൽ എന്നിവർ അഭിനന്ദിച്ചു .

Sharing is caring!