കനിവുള്ളവരുടെ കാരുണ്യവും കാത്ത് പുലാമന്തോളിലെ ബഷീര്‍ മുസ്ലിയാരും കുടുംബവും

കനിവുള്ളവരുടെ  കാരുണ്യവും കാത്ത്  പുലാമന്തോളിലെ ബഷീര്‍ മുസ്ലിയാരും  കുടുംബവും

പെരിന്തല്‍മണ്ണ: കനിവുള്ളവരുടെ കാരുണ്യവും കാത്ത് നിര്‍ധന കുടുംബം സഹായം തേടുന്നു. പുലാമന്തോള്‍ വളപുരം കല്ലേത്തൊടി പുറയംപള്ളിയാലില്‍ സെയ്തലവി മുസ്ലിയാരും മകന്‍ ബഷീര്‍ മുസ്ലിയാരും (42) കുടുംബവുമാണ് കനിവുള്ളവരുടെ കാരുണ്യം കാത്തിരിക്കുന്നത്. ബഷീര്‍ മുസ് ലിയാര്‍ രക്താര്‍ഭുതം ബാധിച്ച് വെല്ലൂര്‍ സി.എം.സി ആസ്പത്രിയില്‍ ചികിത്സയിലാണ്.

പിതാവും ഭാര്യാ പിതാവും രോഗികളായ ഈ യുവാവിന് മൂന്ന് ചെറിയ മക്കളുടെയും കുടുംബത്തിന്റെയും ബാധ്യത കൂടിയുണ്ട്. ഏറെ കാലത്തെ പ്രയത്നത്തിനൊടുവില്‍ സ്വന്തമായൊരു വീട് വെച്ച് താമസമാക്കിയെങ്കിലും ലക്ഷങ്ങളുടെ കട ബാധ്യത ഇനിയും ബാക്കിയാണ്. പൊന്നാനിക്കടുത്ത മാറഞ്ചേരി അല്ലിപറമ്പില്‍ മദ്രസാ അധ്യാപകനായി ജോലി ചെയ്യുന്നതിനിടയിലാണ് രക്താര്‍ഭുതമെന്ന് എന്ന മാരക രോഗത്തിനടിമയാണെന്ന വിവരമറിയുന്നത്.

ഇതോടെ ജീവിതവഴിയില്‍ തളര്‍ന്നു പോയ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ നാട്ടിലെ യുവാക്കളുടെ നേതൃത്വത്തില്‍ ശ്രമമാരംഭിച്ചു. ഈ ആവശ്യാര്‍ഥം വളപുരം മഹല്ല് ഖാളി ആലിപ്പു മുസ്ലിയാര്‍ മുഖ്യ രക്ഷാധികാരിയായി കെ.പി.ബഷീര്‍ മുസ്ലിയാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. കെ.ടി.ജമാല്‍ മാസ്റ്റര്‍ ചെയര്‍മാനും സി.രഘുനാഥ് വൈസ് ചെയര്‍മാനും കെ.പി.അബൂബക്കര്‍ കണ്‍വീനറും സി.സുബ്രമണ്യന്‍ അസിസ്റ്റന്റ് കണ്‍വീനറും പി.ബഷീറുദ്ദീന്‍ ട്രഷററുമായി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച് കഴിഞ്ഞു. 30 ലക്ഷം രൂപയെങ്കിലും ഈ ആവശ്യാര്‍ഥം വേണ്ടിവരുമെന്ന നിഗമനത്തിലാണുള്ളത്. ഇതിനായി പുലാമന്തോള്‍ ഫെഡറല്‍ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. Account number : 11850100264824. IFSC Code :FDRL0001185. ബന്ധപ്പെടാവുന്ന നമ്പറുകൾ: 7559989946, 9744498110,9526095568.

Sharing is caring!