13ഉം 9ഉംവയസ്സുള്ള സഹോദരങ്ങളെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍

13ഉം 9ഉംവയസ്സുള്ള സഹോദരങ്ങളെ  പ്രകൃതി വിരുദ്ധ  പീഢനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍

നിലമ്പൂര്‍:സഹോദരങ്ങളെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ യുവാവിനെ അറസ്റ്റു ചെയ്തു.
നിലമ്പൂര്‍ മുതുകാട് സ്വദേശി രാജേഷ് (37)ആണ് പിടിയിലായത്.13ഉം 9ഉം വയസ്സ് പ്രായമുള്ള സഹോദരങ്ങളെ സ്വന്തം വീട്ടില്‍ വെച്ചാണ് പ്രതി പീഢനത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു.

സെപ്തംബര്‍ മാസം മുതല്‍ ഇത്തരത്തില്‍ മുതിര്‍ന്ന കുട്ടിയെ 3 തവണയും ചെറിയ കുട്ടിയെ 1 തവണയും പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയതായി പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ബിരിയാണി കഴിക്കാനും മിഠായിക്കും പണം നല്കിയാണ് ഇതിനു പ്രേരിപ്പിച്ചിരുന്നത്.

കുട്ടികളുടെ കയ്യില്‍ പണം കണ്ട മാതാവ് സ്‌കൂളില്‍ അറിയിക്കുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് കൗണ്‍സിലിംഗ് നടത്തുകയും ചെയ്യുകയായിരുന്നു. പിന്നീട് പോലീസില്‍ നല്കിയ പരാതിയില്‍ നിലമ്പൂര്‍ സി.ഐ.കെ.എം.ബിജു പ്രതിയെ അറസ്‌ററു ചെയ്യുകയായിരുന്നു. സി.ഐ യെ കൂടാതെ എസ്.ഐ സി.പ്രദീപ്, എം.മനോജ്, ജയരാജ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.

Sharing is caring!