മലപ്പുറത്തുകാരന്‍ ഉഗാണ്ടയില്‍ മരിച്ചു

സുഹൃത്തിനെ കാണുന്നതിന്ന് ആഫ്രിക്കയിലെ ഉഗാണ്ടയിലെത്തിയ വേങ്ങര കുന്നുംപുറം
സ്വദേശി ഉഗാണ്ടയില്‍ മരിച്ചു. തോട്ടശ്ശേരിയറ കല്ലാക്കന്‍ തൊടി ഇസ്മായിലിന്റെ മകന്‍ ഫവാസ് (24) ആണ് മരണപ്പെട്ടത്. മൂന്ന് ദിവസംമുന്‍പാണ് ഫവാസ് സുഹൃത്ത് ഒതുക്കുങ്ങല്‍ സ്വദേശി യു .എന്‍ .ഉദ്യോഗസ്ഥനായ അസീമിനെകാണാന്‍ എത്തിയത്. പിതാവ് ഇസ്മായിലും ഫവാസിന്റെ കൂടെ ഉണ്ട്. ജിദ്ദയിലെ ജോലി സ്ഥലത്തു നിന്നുമാണ് ഇരുവരും ഉഗാണ്ടയിലേക്ക് പോയത്.. ഇവര്‍ സഞ്ചരിച്ച യു.എന്‍.ഓഫീസ് വാഹനത്തിന്റെ ടയര്‍പൊട്ടിയാണ്അപകടം. ഗുരുതരമായി പരിക്കുപറ്റിയ ഫവാസിനെ കംബാല മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയാണ് മരണം .ഇസ്മായിലിനും നിസ്സാര പരിക്കുകളുണ്ട്. ഒന്നര മാസം മുമ്പാണ് നാട്ടില്‍ വന്നു പോയത്.മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനു വേണ്ടിയുള്ള ശ്രമം നടന്നു വരികയാണ്.മാതാവ്. എം. ശരീഫ. ഭാര്യ. റോഷ്നി.
RECENT NEWS

കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ചത് കൊലപാതകമെന്ന് സംശയം
മഞ്ചേരി: കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരന് മരിച്ചത് കൊലപാതകമാണെന്ന് സംശയം. അസം സ്വദേശി അഹദുല്‍ ഇസ്ലാമാണ് മരിച്ചത്. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ആസാം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഗുല്‍സാറിനെ [...]