മലപ്പുറം ജില്ലയില്‍ 6,02570കുട്ടികള്‍ക്ക് എം.ആര് വാക്സിന് നല്കി

മീസില്‍സ് റുബെല്ല എന്നീ രോഗങ്ങളെ നിയന്ത്രിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയില്‍ 602570 കുട്ടികള്‍ക്ക് ഇതിനകം വാക്സിന് നല്കി കഴിഞ്ഞു.
ഒമ്പത് മാസം മുതല്‍ 15 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും ഗവണ്മെന്റ് ആശുപത്രികള്‍, സ്കൂളുകള്‍, അങ്കണവാടികള്‍, പ്രൈവറ്റ് ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ച് നവംബര്‍ 18 വരെ വാക്സിന് നല്‍കുന്നതാണ്. സമൂഹത്തില്‍ നിന്നും മീസില്‍സ് റുബെല്ലാ എന്നീ രോഗങ്ങളെ ഇല്ലാതാക്കുക എന്നുള്ളതാണ് ഈ പ്രതിരോധ പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്.
ജില്ലാ കലക്ടര്‍ എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധമായും എം. ആര് വാക്സിന് നല്‍കേണ്ടതിന്റെ പ്രാധാന്യത്തെ സൂചിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തെരഞ്ഞെടുത്ത പ്രൈവറ്റ് ആശുപത്രികളില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ പരിശീലനം ലഭിച്ച നഴ്സുമാര്‍ വാക്സിനേഷന് നല്കി വരുന്നു.
RECENT NEWS

സമസ്ത-സി ഐ സി തർക്കത്തിൽ നേതാക്കളുടെ ചർച്ച, എല്ലാം നന്മയിലേക്കാകട്ടെയെന്ന് സാദിഖലി തങ്ങൾ
കോഴിക്കോട്: സമസ്ത നേതാക്കളുമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി. സമസ്ത-സി ഐ സി പ്രശ്നം ഗുരുതരമായ സാഹചര്യത്തിലാണ് ഇരുകൂട്ടരും ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തത്. യോഗത്തിന്റെ ചിത്രം പങ്കുവെച്ച് നല്ലൊരു [...]