ജില്ലാ ശാസ്‌ത്രോത്സവ മത്സരങ്ങള്‍ നാളെ മുതല്‍ തിരൂരില്‍

ജില്ലാ ശാസ്‌ത്രോത്സവ മത്സരങ്ങള്‍ നാളെ മുതല്‍ തിരൂരില്‍

മലപ്പുറം: ശാസ്ത്ര പണ്ഡിതരുടെ ജന്മഭൂമിയും കര്‍മ്മഭൂമിയുമായ വെട്ടത്തു നാട്ടില്‍്’ മലപ്പുറം റെവന്യു ജില്ലാ ശാസ്ത്രമേള. മത്സരങ്ങള്‍ ഇന്നാരംഭിക്കും.14 ന് രാവിലെ 11 ന് ജി.ബി.എച്ച്.എസ്.എസ്സില്‍ ഒദ്യോഗിക ഉദ്ഘാടനം സി.മമ്മൂട്ടി എം.എല്‍.എ.നിര്‍വഹിക്കും. സ്വാഗത സംഘം ചെയര്‍മാന്‍ എസ്.ഗിരീഷ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയാകം. ഉദ്ഘാടന ദിവസം ജി.ബി.എച്ച്.എസ്സ്.എസ്സില്‍ എല്‍.പി, യു.പി, എച്ച് .എസ് ,എച്ച്.എസ്.എസ്.വിഭാഗം ശാസ്ത്ര മേളയും ബി.പി.അങ്ങാടി ജി.ജി.വി.എച്ച്.എസ്.എസ്സില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഗണിതശാസ്ത്ര മേളയും ബി.പി.അങ്ങാടി ജി.എം.യു.പി.സ്‌കൂളില്‍ എല്‍.പി, യു.പി.വിഭാഗം ഗണിതശാസ്ത്ര മേളയുംബി.പി.അങ്ങാടി ഡയറ്റില്‍ യുപി, എച്ച്.എസ്, എച്ച്.എസ്.എസ്.വിഭാഗം ഡിജിറ്റല്‍ പെയ്ന്റിംഗ്, ഐ.ടി.ക്വിസ് എന്നീ മത്സരങ്ങളും നടക്കും. ശാസ്‌ത്രോത്സവം 16 ന് സമാപിക്കും.

എല്‍.പി. മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള വിവിധ മത്സരങ്ങളില്‍ 17 ഉപജില്ലകളില്‍ നിന്നായി 8500 പ്രതിഭകള്‍ മാറ്റുരക്കും. ശാസത്ര മേളയും പ്രവൃത്തി പരിചയമേളയും ജി.ബി.എച്ച്.എസ്.എസിലും ഹൈസ്‌കൂള്‍ വിഭാഗം വരെയുള്ള ഗണിത ശാസ്ത്രമേള ജി.ജി.വി.എച്ച്.എസ്.എസിലും ഹയര്‍ സെക്കണ്ടറി വിഭാഗം ഗണിത ശാസ്ത്രമേള ബി.പി.അങ്ങാടി ജി.എം.യു.പി.എസിലും സോഷ്യല്‍ സയന്‍സ് മേള ജി.ജി.വി.എച്ച്.എസ്.എസിലും ഐ .ടി .മേള ബി.പി.അങ്ങാടി ഡയറ്റിലും വൊക്കേഷണല്‍ എക്‌സ്‌പോ ജി.ബി.എച്ച്.എസ്.എ സിലുമാണ് നടക്കുക. ഇതില്‍ 52 സ്‌കൂളുകള്‍ പങ്കെടുക്കും .

റജിസേ ത്രഷന്‍ ഇന്നു രാവിലെ 11 മണിക്ക് ജി.ബി.എച്ച്.എസ്.എസില്‍ നടന്നു.എസ്.എസ്.എം.പോളിടെക്‌നിക് കോളേജിന്റെ എതിര്‍ വശത്തുള്ള മദ്രസ്സ ഓഡിറ്റോറിയത്തിലാണ് ഭക്ഷണശാല ഒരുക്കിയിട്ടുള്ളത്. ശുചിത്വമിഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പാചകവും ഭക്ഷണ വിതരണവും നടത്തുക. ഗ്രീന്‍ പ്രോട്ടോ കോള്‍ പരമാവധി പ്രാവര്‍ത്തികമാക്കും 16 ന് വൈകീട്ട് നാലു മണിക്ക് തിരൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സന്‍ മുനീറ കിഴക്കാം കുന്നത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനം ഇ.ടി.മുഹമ്മത് ബഷീര്‍.എം.പി.ഉല്‍ഘാടനം ചെയ്യും വി.അബ്ദുറഹിമാന്‍ എം.എല്‍.എ.സമ്മാന സമര്‍പ്പണം നടത്തും വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ: എസ്.ഗിരീഷ് മലപ്പുറം വിദ്യാഭ്യാസ ഉപഡയരക്ടര്‍ സി.ഐ.വല്‍സല, പ്രോ ഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എം.കുഞ്ഞാവ ,പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ കെ.എസ്.രാജേന്ദ്രന്‍ വൊക്കേഷണല്‍ എക്‌സ്‌പോ കണ്‍വീനര്‍ കെ.പ്രമോദ് എന്നിവര്‍ പങ്കെടുത്തു.

Sharing is caring!