വേങ്ങരയില്‍ ജീപ്പ് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്ക്
വേങ്ങരയില്‍ ജീപ്പ് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഇന്നു രാവിലെ പത്രവിതരണത്തിനു പുറപ്പെട്ട ജീപ്പ് പുലര്‍ച്ചെ രണ്ടരയോടെ വേങ്ങര പാലച്ചിറമാട്ടിലാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വിഷ്ണു (22), നിഖില്‍ (21) എന്നിവര്‍ക്കാണ് പരുക്കേറ്റത്. മലപ്പുറത്തു നിന്നും പത്രക്കെട്ടുകളുമായി കക്കാട് ഭാഗത്തേക്ക് പുറപ്പെട്ട ജീപ്പ് പാലച്ചിറമാടില്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റ് തകര്‍ത്ത് റോഡരുകിലേക്കാണ് മറിഞ്ഞത് .ശബ്ദം കേട്ടു ഓടിക്കൂടിയ പരിസരവാസികള്‍. ഇരുവരെയും വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




