പടയൊരുക്കത്തിലെ ജനക്കൂട്ടം സോളാര്‍ കേസിലെ പ്രതികളെ കാണാനെത്തിയവര്‍: മാത്യു സെബാസ്റ്റ്യന്‍

പടയൊരുക്കത്തിലെ ജനക്കൂട്ടം സോളാര്‍ കേസിലെ പ്രതികളെ കാണാനെത്തിയവര്‍: മാത്യു സെബാസ്റ്റ്യന്‍

മലപ്പുറം: സോളാര്‍ കേസിലെ പ്രതികളെ കാണാന്‍ തടിച്ചു കൂടിയവരാണ് മലപ്പുറത്ത് പടയൊരുക്കം റാലിക്കെത്തിയവരെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് മാത്യു സെബാസ്റ്റ്യന്‍. ജാഥയ്ക്ക് അഭൂതമായ സ്വീകരണം ലഭിച്ചുവെന്ന യു ഡി എഫ് വിലയിരുത്തല്‍ വന്നെത്തിയ ആളുകളുടെ മനശാസ്ത്രം മനസിലാക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പടയൊരുക്കം ആര്‍ക്കെതിരെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കണം. പടയൊരുക്കം പാതി പിന്നിടും മുമ്പ് തന്നെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ തലപൊക്കി തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. സോളാര്‍ കേസിലെ ആരോപണ വിധേയര്‍, അല്ലാത്തവര്‍ എന്ന കോണ്‍ഗ്രസ് വിഭജിക്കപ്പെട്ടു കഴിഞ്ഞെന്ന് അദ്ദേഹം ആരോപിച്ചു.

സെക്രട്ടേറിയേറ്റ് ഭാരവാഹികളായ പള്ളി കുഞ്ഞാപ്പ, കെ യു തോമസ്, കെ വി ജോസഫ്, അഡ്വ മോഹന്‍ ജോര്‍ജ്, പ്രസാദ് എടക്കര, പയസ് ജോണ്‍, എം എ വിറ്റാജ്, മാനുവല്‍ മണിമല, കെ ടി സജീവ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Sharing is caring!