പ്രേക്ഷകരുടെ ഹൃദയത്തിന്റെ വടക്ക് കിഴക്ക് അറ്റത്ത് കയറിയ മലപ്പുറത്തുകാരി

പ്രേക്ഷകരുടെ ഹൃദയത്തിന്റെ വടക്ക് കിഴക്ക് അറ്റത്ത് കയറിയ  മലപ്പുറത്തുകാരി

ബംഗളൂരു: പ്രേക്ഷകരുടെ ഹൃദയത്തിന്റെ വടക്ക് കിഴക്ക് അറ്റത്ത് കയറികൂടിയ മലപ്പുറത്തുകാരിയാണിപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും അനശ്വര കഥപറയുന്ന ‘ എന്റെ ഹൃദയത്തിന്റെ വടക്കേ അറ്റത്ത് ‘ എന്ന ഹൃസ്വ ചിത്രത്തിലൂടെയാണ് പെരിന്തല്‍മണ്ണ അരിപ്രയിലെ അനീഷ ഉമ്മര്‍ പ്രേക്ഷക ഹൃദയത്തില്‍ കയറികൂടിയത്.

വൈദികനെ പ്രണയിച്ച പെണ്‍കുട്ടിയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. നിറകണ്ണോടെ പുഞ്ചിരി തൂകി സംസാരിക്കുന്ന അനീഷ പ്രണയിനിയുടെ മാത്രമല്ല, പ്രേക്ഷകരുടെയും ഹൃദയത്തിലേക്കാണ് കയറിക്കൂടിയത്. ‘ നീയെന്തിനാടാ ചക്കരേ അച്ചന്‍ പട്ടത്തിന് പോയത് ‘ എന്ന ഒരൊറ്റ ചോദ്യമാണ് ചിത്രത്തെയും അനീഷയെയും കൂടുതല്‍ ശ്രദ്ധേയയാക്കിയത്.

അരിപ്ര സ്വദേശിനിയാണെങ്കിലും പഠിച്ചതും വളര്‍ന്നതുമെല്ലാം പുറത്തായിരുന്നു. സൂറത്തിലായിരുന്നു പഠനം. പിന്നീട് ബംഗളൂരുവില്‍ നിന്നും ബികോം ബിരുദം നേടി. പഠനം കേരളത്തിന് പുറത്തായതിനാല്‍ തന്നെ മലയാളം നന്നായി സംസാരിക്കാന്‍ അനീഷക്ക് കഴിയില്ല.

എയര്‍ ഹോസ്റ്റസായി ജോലി തുടങ്ങിയ അനീഷ പിന്നീട് തന്റെ ഇഷ്ടമേഖലയായ അഭിനയത്തിലേക്ക് എത്തിപ്പെടുകയായിരുന്നു. ചിത്രത്തിന്റെ വിജയത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് അനീഷ പറയുന്നു. തന്റെ സീനിയറായി പഠിച്ച ബിബിനാണ് ചിത്രത്തിലെ അച്ചന്‍ കഥാപാത്രം ചെയ്തത്. ബിബിന്‍ തന്നെയാണ് ചിത്രത്തിലേക്ക് അനീഷക്ക് വഴിയൊരുക്കിയതും. ജിഎംസിടി കമ്പിനിയിലെ മാനേജറായ ഉമ്മറാണ് അനീഷയുടെ പിതാവ്. മാതവ് സല്‍മ

Sharing is caring!