കോട്ടപ്പടി ബൈപാസ് പൂര്‍ത്തിയാവുന്നു; ഉദ്ഘാടനം 25ന്

കോട്ടപ്പടി ബൈപാസ് പൂര്‍ത്തിയാവുന്നു; ഉദ്ഘാടനം 25ന്

മലപ്പുറം: വര്‍ഷങ്ങളായി മുടങ്ങി കിടന്ന കോട്ടപ്പടി ബൈപാസിന്റെ നിര്‍മാണം പൂര്‍ത്തീകരണത്തലേക്ക്. 95 ശതമാനം നിര്‍മാണം പൂര്‍ത്തിയായിട്ടും 10 വര്‍ഷത്തലിധികമായി അടഞ്ഞ് കിടക്കുകയായിരുന്ന ബൈപാസ് തുറന്ന് കൊടുക്കുന്നതോടെ നഗരത്തിലെ ഗതാഗതകുരുക്കിന് പരിധിവരെ പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷ. മലപ്പുറം-കുന്നുമ്മല്‍-കോട്ടപ്പടി നഗരങ്ങളിലെ ഗതാഗതകുരുക്ക് പരിഹരിക്കാനായാണ് ബൈപാസ് നിര്‍മാണം തുടങ്ങിയത്. സ്ഥലമേറ്റെടുക്കുന്നതിലെ തടസ്സം കാരണമായിരുന്നു പൂര്‍ത്തിയാകാന്‍ വൈകിയത്.

ഭൂമിയേറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ അടുത്തിടെ 23.96 കോടി രൂപ അനുവദിച്ചിരുന്നു. സ്ഥലം മുഴുവനായി ഏറ്റെടുക്കാന്‍ ആയിട്ടില്ലെങ്കിലും ലഭിച്ച സ്ഥലം ഉപയോഗിച്ച് റോഡ് നിര്‍മിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. റോഡിന്റെ ഉദ്ഘാടനം നവംബര്‍ 25ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും. റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള സര്‍ക്കാര്‍ തീരമാനത്തെ പ്രദേശവാസികളും വ്യാപാരികളും അഭിനന്ദിച്ചു

കേന്ദ്രീയ വിദ്യാലയത്തിന് സമീപത്ത് നിന്നും തുടങ്ങി വലിയങ്ങാടിയില്‍ അവസാനിക്കുന്ന വിധത്തിലാണ് റോഡ് വിഭാവനം ചെയ്തിട്ടുള്ളത്. അനുവദിച്ച തുക കുറവാണെന്ന് കാണിച്ച് സ്ഥലമുടമകള്‍ കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ സ്ഥലം കേസ് തീരുമാനമായതിന് ശേഷമായിരിക്കും ഏറ്റെടുക്കുക. ബാക്കിയുള്ള സ്ഥലം ഉപയോഗപ്പെടുത്തിയാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കും.

Sharing is caring!