കുളത്തില് വീണ വിദ്യാര്ഥിയുടെ ജീവന്രക്ഷിച്ച് പ്ലസ് വണ് വദ്യാര്ഥി
മലപ്പുറം: കുളത്തില് മുങ്ങിത്താഴുകയായിരുന്ന വിദ്യാര്ത്ഥിയെ സാഹസികമായി രക്ഷിച്ചതിന്റെ സന്തോഷത്തിലാണ് സിറു മിന്ഹാന് അബ്ദുള്ള. താനൂര് നടക്കാവിന് സമീപമുള്ള കുളത്തില് കുളിക്കാനിറങ്ങിയ അല്അമീനെയാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സ്കൂളില് നിന്നും വരുന്ന വഴിയാണ് അല് അമീന് കുളിക്കാനിറങ്ങിയത്. വെള്ളത്തില് മുങ്ങി അവശനായ അല് അമീനെ സിറു രക്ഷപ്പെടുത്തി താനൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവശനായ അല് അമീന് അപകടനിലം തരണം ചെയ്തിട്ടുണ്ട്. കുണ്ടുങ്ങല് സ്വദേശികളായ അബ്ദുള്ള ഹൈദര്- നസീറ ദമ്പതികളുടെ മകനാണ് താനൂര് ഫിഷറീസ് സ്കൂളില് പ്ലസ് വണ് വിദ്യാര്ത്ഥിയായ സിറു മിന്ഹാന് അബ്ദുള്ള. സിറുവിനെ നഗരസഭാ കൗണ്സിലര് പി.ടി. ഇല്ല്യാസ് അനുമോദിച്ചു.
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]