ഇന്ത്യയെ പ്രതിനിധീകരിച്ച് ഖത്തറില്‍പോകുന്ന റിയാസ് ഹുദവിക്ക് യാത്രയയപ്പ് നല്‍കി

ഇന്ത്യയെ പ്രതിനിധീകരിച്ച്  ഖത്തറില്‍പോകുന്ന റിയാസ് ഹുദവിക്ക്  യാത്രയയപ്പ് നല്‍കി

മലപ്പുറം: ദോഹയില്‍ നടക്കുന്ന ഖത്തര്‍ ഫൗണ്ടേഷനു കീഴിലുള്ള ഡിബേറ്റ് ക്ലബ്ലിന്റെ എലൈറ്റ് അക്കാദമി പ്രോഗ്രാമില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ യാത്രതിരിച്ച ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകന്‍ റിയാസ് ഹുദവി പി.പി ഊരകത്തിന് യാത്രയയപ്പ് നല്‍കി.

ഖത്തര്‍ ഫൗണ്ടേഷനു കീഴില്‍ നടക്കുന്ന രാജ്യാന്തര അറബിക് ഡിബേറ്റ് മത്സരങ്ങളുടെ വിധികര്‍ത്താക്കളെയും ഡിബേറ്റ് ട്രെയ്നര്‍മാരെയും കണ്ടെത്തുന്നതിനായി നടത്തുന്ന ഒരാഴ്ചത്തെ പരിപാടിയില്‍ 25 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ ഏപ്രിലില്‍ ദോഹയില്‍ നടന്ന രാജ്യാന്തര അറബിക് ഡിബേറ്റ് മത്സരത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ ടീമിനെ പ്രതിനിധീകിരിച്ചു റിയാസ് ഹുദവി പങ്കെടുത്തിരുന്നു.
ഈ മാസം 16,17 തിയ്യതികളില്‍ ദോഹയില്‍ നടക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ ഉച്ചക്കോടിയിലും അദ്ദേഹം പങ്കെടുക്കും.

വേങ്ങര ഊരകം കുന്നത്ത് പുത്തന്‍ പീടിയേക്കല്‍ അഹമദ്- ഫാതിമ മകളുടെ മകനാണ് റിയാസ് ഹുദവി.
ഒരാഴ്ചത്തെ പരിപാടിക്കായി ദോഹയിലേക്ക് പുറപ്പെട്ട റിയാസ് ഹുദവിക്ക് ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റിയും സ്റ്റാഫ് കൗണ്‍സിലും ചേര്‍ന്നു യാത്രയയപ്പ് നല്‍കി.

Sharing is caring!