നോട്ട് നിരോധനം മൂലം രാജ്യ പുരോഗതിയുടെ മുനയൊടിച്ചു : റിയാദ് മലപ്പുറം കെഎംസിസി

നോട്ട് നിരോധനം മൂലം രാജ്യ പുരോഗതിയുടെ മുനയൊടിച്ചു : റിയാദ് മലപ്പുറം കെഎംസിസി

റിയാദ് : അപ്രതീക്ഷിതമായ നോട്ട് അസാധുവാക്കൽ പ്രക്രിയയിലൂടെ രാജ്യ പുരോഗതിയുടെ മുനയൊടിക്കുകയാണ് ചെയ്തതെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച “നോട്ടു നിരോധനം-ദുരിതത്തിന്റെ ഒരു വര്ഷം” എന്ന സിമ്പോസിയം അഭിപ്രായപ്പെട്ടു. 15 .44 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ കള്ളപ്പണം തടയാനെന്ന പ്രഖ്യാപനവുമായി ഒറ്റയടിക്ക് പിൻവലിച്ചതിനെ ധീരമായ നടപടി എന്ന് ആദ്യം വിശേഷിപ്പിച്ചവർ പോലും ഇപ്പോൾ വിശേഷിപ്പിക്കുന്നത് ചരിത്രത്തിൽ ഏറ്റവും വലിയ മണ്ടത്തരമായിരുന്നു എന്നാണ്.

നോട്ടു നിരോധനം കൊണ്ട് രാജ്യത്തിന് സംഭവിച്ച കോട്ടങ്ങൾ നിരത്തിക്കൊണ്ടു രാഷ്ട്രീയ ബോധവത്കരണം നടത്താൻ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടു വരണമെന്ന് സിമ്പോസിയം ഉത്ഘാടനം ചെയ്തു പ്രസംഗിച്ച ഗ്രേസ് പുബ്ലിക്കേഷൻ ജനറൽ സെക്രട്ടറി അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി അഭിപ്രായപ്പെട്ടു. കോര്പറേറ്റ് ഭീമന്മാർക്ക് കള്ളപ്പണം വെളുപ്പിക്കുന്നതിനു വേണ്ടിയാണു നോട്ടു നിരോധനം നടപ്പാക്കിയതെന്ന് സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകൻ ആർ. മുരളീധരൻ അഭിപ്രായപ്പെട്ടു. നൂറ്റിയിരുപത്തഞ്ചു കോടി ഇന്ത്യൻ പൗരന്മാരെ പ്രതികരണശേഷി ഇല്ലാതെ ശണ്ടീകരിക്കാൻ മോഡി സർക്കാരിന് സാധിച്ചു എന്നതാണ് നോട്ടു നിരോധന പ്രക്രിയ കൊണ്ട് സാധിച്ചതെന്നു പ്രമുഖ പ്രാസംഗികൻ സത്താർ താമരത്ത്‌ അഭിപ്രായപ്പെട്ടു.ഷിഫാ അൽ ജസീറ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സിമ്പോസിയത്തിൽ മലപ്പുറം ജില്ല കെഎംസിസി ട്രഷറർ മുഹമ്മദ് ടി വേങ്ങര അധ്യക്ഷത വഹിച്ചു. അബ്ദുസമദ് കൊടിഞ്ഞി, അഡ്വ. അനീർ ബാബു, ഉസ്മാനാലി പാലത്തിങ്ങൽ, ഷാഫി ചിട്ടത്തുപാറ എന്നിവർ പ്രസംഗിച്ചു. നൗഷാദ് കട്ടുപ്പാറ, അസീസ് വെങ്കിട്ട, സിദ്ദിഖ് തുവ്വൂർ, അഷ്‌റഫ് മോയൻ, ഹമീദ് ക്ലാരി, മുനീർ വാഴക്കാട്, കുഞ്ഞിപ്പ തവനൂർ, അബ്ദു എടപ്പറ്റ, യൂനുസ് കൈതക്കോടൻ, ഫൈസൽ ചേളാരി, അഷ്‌റഫ് പറവണ്ണ, മുഹമ്മദ് കണക്കയിൽ എന്നിവർ നേതൃത്വം നൽകി. ഓർഗനസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് സ്വാഗതവും വൈസ് പ്രസിഡന്റ് റഫീഖ് പുല്ലൂർ നന്ദിയും പറഞ്ഞു.

Sharing is caring!