ഹിന്ദു ഉണരണമെന്ന കലാപാഹ്വാനത്തെ ന്യായീകരിച്ച് മേജര്‍ രവി

ഹിന്ദു ഉണരണമെന്ന കലാപാഹ്വാനത്തെ  ന്യായീകരിച്ച്  മേജര്‍ രവി

കലാപാഹ്വാനത്തെ ന്യായീകരിച്ച് സംവിധായന്‍ മേജര്‍ രവി. ഹിന്ദു ഉണരണമെന്ന് ആഹ്വാനം ചെയ്തതില്‍ എന്താണ് തെറ്റെന്ന് ചോദിച്ചാണ് കലാപാഹ്വാനത്തെ മേജര്‍ രവി ന്യായീകരിച്ചത്.

താന്‍ പറഞ്ഞ കാര്യങ്ങള്‍ ഇത്ര വിഷയമാക്കേണ്ട ആവശ്യമില്ലെന്നും മേജര്‍ രവി ന്യായീകരിച്ചു. ഹിന്ദുക്കളെ ഉണരൂ എന്ന് കവലപ്രസംഗം നടത്തുകയായിരുന്നില്ല താന്‍.

കലാപാഹ്വാനമാണെങ്കില്‍ സഖാക്കളെ സംഘടിപ്പിക്കാന്‍ പറഞ്ഞതും യുദ്ധാഹ്വാനമല്ലെ എന്നും മേജര്‍ രവി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മേജര്‍ രവിയുടെ വാക്കുകള്‍ ഇങ്ങനെ

‘ആ ഓഡിയോ ക്ലിപ്പില്‍ എന്താണ് ഇത്ര വലിയ വിഷയമാക്കാനുള്ളത് എന്നു എനിക്ക് മനസ്സിലാകുന്നില്ല. വീട്ടില്‍ ഭാര്യയുമായും മക്കളുമായും എല്ലാ കാര്യങ്ങളും ഞാന്‍ ചര്‍ച്ച ചെയ്യാറുളളതാണ്.

ഗ്രൂപ്പില്‍ പലവിധ തര്‍ക്കങ്ങളും ഉണ്ടാവാറുണ്ട്. അങ്ങനെയൊരു സാഹചര്യത്തില്‍ ഹിന്ദുക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളും കടന്നുവന്നിട്ടുണ്ട്.

പുറത്തു വന്ന ശബ്ദരേഖയില്‍ എന്താണ് ഇത്ര വിഷയമാകാനുള്ളത്. ഞാന്‍ പറഞ്ഞത് ഇതാണ്: എന്നെ എന്തിനാണ് നിങ്ങള്‍ വിളിക്കുന്നത്. ഞാന്‍ മുന്നിലേക്ക് വരണ്ട ആവശ്യമില്ല, നിങ്ങള്‍ക്ക് നിങ്ങളുടെ അവകാശങ്ങള്‍ വേണമെങ്കില്‍ നിങ്ങളായിട്ട് സംസാരിക്കണം.

അമ്പലത്തിന്റെ വിഷയം തന്നെ ആണെങ്കില്‍ അവിടെ ക്ഷേത്രത്തിനും ഹിന്ദുക്കള്‍ക്കും വേണ്ടി സംസാരിക്കാന്‍ ക്രിസ്ത്യാനികളോ മുസ്ലിങ്ങളോ വരില്ലല്ലോ.

ഹിന്ദുക്കള്‍ തന്നെ വേണം ആ ഒരു പശ്ചാത്തലത്തിലാണ്, അവകാശം നേടിയെടുക്കണമെങ്കില്‍ ഹിന്ദുക്കള്‍ ഉണരണം. അതിന് മേജര്‍ രവി മുന്നില്‍ നില്‍ക്കണ്ട കാര്യമില്ല എന്നാണു പറഞ്ഞത്. കലാപാഹ്വാനമാണെങ്കില്‍ സഖാക്കളെ സംഘടിപ്പിക്കാന്‍ പറഞ്ഞതും യുദ്ധാഹ്വാനമല്ലെന്നും മേജര്‍ രവി ചോദിച്ചു.

Sharing is caring!