എല്‍.ഡി.എഫിന് ഇന്ത്യയില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല: കുഞ്ഞാലിക്കുട്ടി

മലപ്പുറം: എല്‍.ഡി.എഫിന് ഇന്ത്യയില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, മലപ്പുറത്തു മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങളുടെ സംരക്ഷര്‍ തങ്ങളാണെന്നു വരുത്തി തീര്‍ക്കാനാണ് അവരുടെ ശ്രമം. യഥാര്‍ഥത്തില്‍ ന്യൂനപക്ഷത്തിന്റെ സംരക്ഷകര്‍ കോണ്‍ഗ്രസാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സോളാര്‍ റിപ്പോര്‍ട്ടില്‍ ഒരുകത്തിന്റെ പേരില്‍ നടക്കുന്ന പ്രശ്നങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടിയെ അനാവശ്യമായി ക്രൂഷിക്കുകയാണെന്നും ചില സാഹചര്യതെളിവുകള്‍ മാത്രം ചൂണ്ടിക്കാട്ടി പ്രമുഖ നേതാക്കളെ അനാവശ്യമായ ക്രൂഷിക്കുന്ന നടപടി ശരിയല്ലെന്നും ഇന്നു മലപ്പുറത്തു ചേര്‍ന്നു മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. വിവിധ കാര്യങ്ങളാണു ലീഗ് സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തത്.
ഇതില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത് സോളാര്‍ റിപ്പോര്‍ട്ട് തെന്നെയാണ്. എന്നാല്‍ സോളാര്‍ റിപ്പോര്‍ട്ട് പൊതുജനത്തിനിടയില്‍ യു.ഡി.എഫിന് കളങ്കമുണ്ടാക്കിയിട്ടില്ലെന്നതിന്റെ സൂചനകളാണു പ്രതിപക്ഷംനേതാവിന്റെ പടയൊരുക്കം ജാഥയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വന്‍ ജനപങ്കാളിത്തണമെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.
RECENT NEWS

സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന [...]