ഭൂഗര്‍ഭ ജലസംഭരണത്തിനൊരു നൂതന വിദ്യയുമായി മലപ്പുറത്തെ വിദ്യാര്‍ഥിനികള്‍

മലപ്പുറം: ജലസംഭരണം എന്ന ആശയത്തെ നൂതന രീതിയില്‍ പ്രാവര്‍ത്തികമാക്കാനൊരുങ്ങുകയാണ് കടകശ്ശേരി ഐഡിയല്‍ സ്കൂളിലെ 12-ാം തരം വിദ്യാര്‍ത്ഥിനികളായ പി വി അനുപമയും കെ എം മുഹ്സിന യും.
റോഡ് നിര്‍മ്മാണത്തിലും ഇന്റര്ലോക്കിങ്ങിലും മഴവെള്ളത്തെ ഭൂമിയിലേയ്ക്കിറക്കുന്ന തരത്തിലുള്ള കോണ്ക്രീറ്റുകള് നിര്‍മ്മിച്ച് ഉപയോഗിക്കുക വഴി ഭൂമിയിലേക്ക് മഴവെള്ളം കൂടുതല്‍ ആഴ്ന്നിറങ്ങുകയും ഭൂഗര്‍ഭ ജലത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്ന ആശയമാണ് ഇവരുടെ പ്രൊജക്ട് മുന്നോട്ട് വെക്കുന്നത്.
എടപ്പാള്ഉപജില്ല ശാസ്ത്രോല്‍ സവത്തിന്റെ ഭാഗമായി കുസാറ്റിലെ പോളിമര്‍ സയന്‍സ് ആന്റ് റബ്ബര്‍ ടെക്നോളജി വിഭാഗത്തിലെ പ്രൊഫസര്‍മാരുടെ സഹായത്തോട് കൂടി തയ്യാറാക്കിയ ഈപ്രൊജക്ട് ജില്ലാ ശാസ്ത്രോല്സവത്തില് അവതരിപ്പിച്ച് മല്‍സരിക്കാന്‍ തയ്യാറെടുക്കുന്ന ഈ മിടുക്കികള്‍ ടയര്‍ വെയ്സ്റ്റിന്റെ പുന: ചംക്രമണവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ആശയം പ്രാവര്‍ത്തികമാക്കുന്നതിന് ഭാഗമായി വിദ്യാര്‍ത്ഥികള്‍ കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ഈ പ്രൊജക്ട് സമര്‍പ്പിച്ചു. ഇത്തരം ആശയങ്ങള്‍ പ്രാബല്യത്തില്‍ വരുത്തേണ്ടവയാണെന്നു അതിനുളള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് സഹായകമായ കാര്യങ്ങള്‍ ചെയ്യാമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്കി .
RECENT NEWS

സമസ്ത-സി ഐ സി തർക്കത്തിൽ നേതാക്കളുടെ ചർച്ച, എല്ലാം നന്മയിലേക്കാകട്ടെയെന്ന് സാദിഖലി തങ്ങൾ
കോഴിക്കോട്: സമസ്ത നേതാക്കളുമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി. സമസ്ത-സി ഐ സി പ്രശ്നം ഗുരുതരമായ സാഹചര്യത്തിലാണ് ഇരുകൂട്ടരും ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തത്. യോഗത്തിന്റെ ചിത്രം പങ്കുവെച്ച് നല്ലൊരു [...]