പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മമ്പുറം മഖാമില് സന്ദര്ശനം നടത്തി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മമ്പുറം മഖാമില് സന്ദര്ശനം നടത്തി. യുഡിഎഫ് പടയൊരുക്കത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെത്തിയ അദ്ദേഹം ഇന്നലെ രാവിലെയാണ് നേതാക്കള്ക്കൊപ്പം മമ്പുറം മഖാമിലെത്തിയത്. മമ്പുറം മഖാം സെക്രട്ടറി യു. ഷാഫി ഹാജിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിപക്ഷ നേതാവിനെ സ്വീകരിച്ചു. ഇന്ത്യയുടെ സ്വാതന്ത്രസമരചരിത്രത്തില് വലിയ സ്ഥാനമാണ് മമ്പുറം മഖാമിനുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മതേതരത്വത്തിന്റെ മകുടോദാഹരണമാണ് മമ്പുറം മഖാമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. അരമണിക്കൂറോളം മഖാമില് ചെലഴിച്ച ചെന്നിത്തല യത്തീംഖാനയിലും സന്ദര്ശനം നടത്തി. ജീവിതം ആത്മീയത പോരാട്ടം എന്ന പുസ്തകവും അദ്ദേഹം പ്രകാശനം ചെയ്തു.
യുഡിഎഫ് ജില്ലാ ചെയര്മാന് പി.ടി. അജയ്മോഹന്, ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, ജാഥാ കോഡിനേറ്റര് ഇ. മുഹമ്മദ് കുഞ്ഞി, എ.പി. അനില്കുമാര് എംഎല്എ, കെപിസിസി സെക്രട്ടറിമാരായ വി.എ. കരീം, കെ.പി. അബ്ദുള് മജീദ്, ഡിസിസി അംഗങ്ങളായ എ.കെ. നസീര്, എ.ടി. ഉണ്ണിക്കൃഷ്ണന്, മമ്പുറം മഖാം ഭാരവാഹികളായ സി.കെ. മുഹമ്മദ് ഹാജി, എം. ഹംസ ഹാജി, എം.പി. സിദ്ധിക്ക് ഹാജി, ഷംസു ഹാജി തുടങ്ങിയവരും പ്രതിപക്ഷ നേതാവിനോടൊപ്പമുണ്ടായിരുന്നു.
RECENT NEWS

നജീബ് കാന്തപുരം എംഎല്എയ്ക്കെതിരായ ഓഫര് തട്ടിപ്പ് പരാതി പിൻവലിച്ചു
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎല്എയ്ക്കെതിരായ ഓഫര് തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന് തിരികെ നല്കിയതോടെയാണ് പരാതി പിന്വലിച്ചത്. കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന പറഞ്ഞ് 21,000 രൂപ നജീബ് [...]