സംസ്ഥാന സബ്ജൂനിയർ നെറ്റ്ബോൾ: കോഴിക്കോട്, തിരുവനന്തപുരം ഫൈനലിൽ
അങ്ങാടിപ്പുറം: പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടക്കുന്ന സംസ്ഥാന സബ്ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ കോഴിക്കോടും തിരുവനന്തപുരവും ഫൈനലിലെത്തി. ആൺ സെമിഫൈനലിൽ തിരുവനന്തപുരം കോട്ടയത്തേയും (25-8) കോഴിക്കോട് മലപ്പുറത്തേയും (13-11) പരാജയപ്പെടുത്തി. പെൺ സെമിഫൈനലിൽ കോഴിക്കോട് മലപ്പുറത്തെയും (20_9) തിരുവനന്തപുരം കോട്ടയത്തെയും (11-9) തോൽപ്പിച്ചു. നാളെ രാവിലെ എട്ടിന് ഫൈനൽ മത്സരങ്ങൾ നടക്കും.
വർണാഭമായ മാർച്ച് പാസ്റ്റോടെയാണ് ചാമ്പ്യൻഷിപ്പിന് തുടക്കമായത്. ടി.എ.അഹമ്മദ് കബീർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.സെന്റ് മേരീസ് സ്‌കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂർ ആദ്ധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പെട്ടമണ്ണ റീന, പഞ്ചായത്ത് പ്രസിഡന്റ് ഒ.കേശവൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ടി.കെ.റഷീദലി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ അമീർ പാതാരി, ഗ്രാമ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ ഏലിയാമ്മ തോമസ്, മത്സര വിഭാഗം ഡയറക്ടർ എന്ന്. നജ്മുദ്ദീൻ, പ്രോഗ്രാം കൺവീനർ മനോജ് വീട്ടുവേലിക്കുന്നേൽ, നെറ്റ് ബോൾ അസോ. സെക്രട്ടറി ജലാൽ താപ്പി, ഉസ്മാൻ മങ്കട, സ്കൂൾ പ്രിൻസിപ്പൽ ബെനോ തോമസ്, പ്രധാനാധ്യാപകരായ ജോജി വർഗീസ്, ഇ.ജെ.ആന്റണി, ജനറൽ കൺവീനർ കെ.എസ്.സിബി, പി.ടി.എ.പ്രസിഡൻറുമാരായ ജോണി പുതുപ്പറമ്പിൽ, അബ്ദുൽ ബഷീർ കാനാതിയിൽ എന്നിവർ പ്രസംഗിച്ചു. നെറ്റ്ബോൾ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി കളിച്ച പരിയാപുരം സെന്റ് മേരീസ് സ്കൂളിന്റെ താരങ്ങളായ അനു ജോസഫ്, കെ.ജെ.അർപ്പിത്, റോസ് മരിയ എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.കേരള നെറ്റ്ബോൾ അസോ.ചെയർമാൻ ഡോ. പി.ടി.സൈനുദ്ദീൻ പതാകയുയർത്തി. 14 ജില്ലകളിൽ നിന്നായി ആൺ, പെൺ വിഭാഗങ്ങളിലായി 28 ടീമുകൾ പങ്കെടുത്തു.
നാളെ രാവിലെ പത്തിന് നടക്കുന്ന സമാപന സമ്മേളനത്തിൽ പുലാമന്തോൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി.മുഹമ്മദ് ഹനീഫ സമ്മാനങ്ങൾ നൽകും. ഗ്രാമ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ യു.രവി, നെറ്റ്ബോൾ അസോ.സംസ്ഥാന ട്രഷറർ യു.പി.സാബിറ എന്നിവർ പ്രസംഗിക്കും.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]