സുന്ദരന്റെ കാഴ്ച്ച തിരിച്ചുകിട്ടാന്‍ പണം ശേഖരിച്ചത് കാച്ചിനിക്കാട് ജുമാമസ്ജിദ്

സുന്ദരന്റെ കാഴ്ച്ച  തിരിച്ചുകിട്ടാന്‍ പണം ശേഖരിച്ചത് കാച്ചിനിക്കാട്  ജുമാമസ്ജിദ്

മലപ്പുറം: മതത്തിന്റേയും ജാതിയുടേയും പേരില്‍ അതിര്‍വരമ്പുകള്‍ സ്ഥാപിച്ച് മനുഷ്യര്‍ തമ്മില്‍പരസ്പരം കലഹിക്കുന്ന അസഹിഷ്ണുതയുടെ നാടായി മാറുന്ന നമ്മുടെ മാതൃരാജ്യത്തിന് എക്കാലുത്തും മാനവ സൗഹൃദത്തി ന്റെപെരുമഴ വര്‍ഷിച മസ്ജിദുകളില്‍ നിന്ന് വേറിട്ട മാതൃകകള്‍ സമ്മാനിച്ച് കാച്ചിനിക്കാട് ജുമാ മസ്ജിദ് .

മക്കര പറമ്പ് ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറും മഹല്ലിലെ സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന മേലേ പിലാക്കാട്ട് സുന്ദരന് (40) പ്രമേഹമൂര്‍ഛിച്ച് മാരകമായ അസുഖം ബാധിച്ച് ഇരുകണ്ണുകളുടേയുംകാഴ്ച നഷ്ട്ടപ്പെട്ട് കിഡ്‌നി രോഗത്തിന്റെ പിടിയിലായിട്ടുണ്ട്. നിര്‍ധനകുടുംബത്തിന്റെ അത്താണിയായിരുന്ന സുന്ദരനെ സഹായിക്കാന്‍ കഴിഞ്ഞ വെള്ളിഴായ്ച കാച്ചി നിക്കാട് മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തില്‍ മസ്ജിദില്‍ വെച്ച് ജുമാ പ്രാര്‍ത്ഥനക്കെത്തിയവരില്‍ നിന്ന് ഫണ്ട് ശേഖരിക്കുകയായിരുന്നു.

ജീവകാരുണ്യത്തിന്റെ വഴിയില്‍ വിഭാഗീയതയുടെ വേലി കെട്ടുകള്‍ക്ക് സ്ഥാനമില്ലന്നും പള്ളിമീനാരങ്ങ ളില്‍ നിന്ന് ഉയരുന്ന ബാങ്കൊലിയും ക്ഷേത്ര അങ്കണത്തിലെ കല്‍ വിളിക്കില്‍ നിന്ന് ഉയരുന്ന പ്രകാശവും പരസ്പര സ്‌നേഹത്തിന്റെ പ്രതീകമാണന്ന തിരിചറിവാണ് ഇതിലൂടെ പകര്‍ന്ന് നല്‍കിയത്.മഹല്ല് പ്രസിഡന്റ് ടി.എം.ഹസ്സന്‍ ഫൈസി സഹായ ഫണ്ട് പള്ളിയില്‍ വെച്ച് തന്നെ സുന്ദരന് കൈമാറി, മഹല്ല് ഖത്തീബ് താജുദ്ധീന്‍ ലത്തീഫി, ഭാരവാഹികളായ സി. ചേ കുട്ടി ഹാജി, ചോലക്കല്‍ അബു മാസ്റ്റര്‍, ടി.അഹമ്മദ് ഹാജി, കെ.ടി.അബൂബക്കര്‍ ഫൈസി, ടി.മൊയ്തീന്‍ ഹാജി, സി.ഉസ്മാന്‍ ഹാജി, പി.ആലി, ടി.പി.മായീന്‍ കുട്ടി, എം.പി.അബൂബക്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി, ജവീീേ: സുന്ദരനുള്ള സഹായം കാച്ചിനിക്കാട് മഹല്ല് പ്രസിഡന്റ് ടി.എം.ഹസ്സന്‍ ഫൈസി നല്‍കുന്നു

Sharing is caring!