ബിരിയാണി പാചകം ചെയ്ത വിദ്യാര്‍ഥിക്ക് ആറായിരം രൂപ പിഴ
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനു സമീപം വെച്ച് ബിരിയാണി പാചകം ചെയ്തെന്ന പേരില്‍ ജവഹര്‍ലാല്‍ നെഹ്റു കേന്ദ്ര സര്‍വ്വകലാശാലയിലെ നാലു വിദ്യാര്‍ത്ഥികളില്‍ നിന്നും ആറായിരം രൂപ പിഴ ഈടാക്കി. 2017 ജൂണ്‍ മാസം 27 ാം തിയ്യതി ബിരിയാണി പാചകം ചെയ്തു മറ്റു വിദ്യാര്ത്ഥികകളോടൊപ്പം കഴിച്ചു എന്നാണ് സര്‍വ്വകലാശാലയുടെ കണ്ടെത്തല്‍. ഇതു കലാലയ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനമാണെന്നു ചൂണ്ടിക്കാട്ടിയാണ് അമിര്‍ മാലിക്ക് എന്ന വിദ്യാര്ത്ഥിക്കെതിരില് സര്‍വ്വകലാശാല പിഴ ഈടാക്കിയിരിക്കുന്നത്. സര്‍വ്വകലാശാലയുടെ രീതികളോട് ചേരാത്ത ഗൗരവമായ വീഴ്ചയാണ് അമിര്‍ മാലിക്കില്‍ നിന്ന് സംഭവിച്ചതെന്നും ഇതു നടപടികളിലേക്ക് നയിക്കുന്നതാണെന്നും ജെ.എന്‍.യു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്ന താക്കീതും ഉത്തരവിലുണ്ട്. ചീഫ് പ്രോക്ടര്‍ കൗശേല് കുമാറാണ് ഉത്തരവിറക്കിയത്.
RECENT NEWS
രണ്ടാഴ്ച്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാമത്തെ മരണം
നിലമ്പൂർ: ആനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ മരണം. എടക്കര ഉച്ചക്കുളം നഗർ സ്വദേശിനി സരോജിനി (50) ബുധനാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സരോജിനിയും, അവരുടെ ഭർത്താവും മറ്റ് അംഗങ്ങളും ആടുകളെ മേയ്ക്കാൻ [...]