അനില്‍കുമാര്‍ എംഎല്‍എ യെ തെരുവില്‍ നേരിടുമെന്ന് യുവമോര്‍ച്ച

അനില്‍കുമാര്‍ എംഎല്‍എ യെ തെരുവില്‍ നേരിടുമെന്ന് യുവമോര്‍ച്ച

മലപ്പുറം: എപി അനില്‍കുമാര്‍ എംഎല്‍എയുടെ വീട്ടിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തിലായിരുന്നു യുവമോര്‍ച്ചയുടെ മാര്‍ച്ച്. സംസ്ഥാന സെക്രട്ടറി അജി തോമസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സോളാര്‍ അഴിമതിയില്‍ പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ എംഎല്‍എ രാജിവക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലൈംഗീകാരോപണം നിലനില്‍ക്കുന്ന അനില്‍കുമാറിന് എംഎല്‍എ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. സോളാര്‍ കുംഭകോണത്തില്‍ പങ്കാളികളായ മുഴുവന്‍ ജനപ്രതിനിധികളെയും യുവമോര്‍ച്ച തെരുവില്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

മുണ്ടുപറമ്പ് ബൈപ്പാസിലെ എംഎല്‍എയുടെ വസതിക്ക് സമീപം പോലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബി.രതീഷ് അധ്യക്ഷനായി. സുധീഷ് ഉപ്പട, ഷിനോജ് പണിക്കര്‍, നമിദാസ് എന്നിവര്‍ സംസാരിച്ചു. എംഎല്‍എയുടെ കോലംകത്തിച്ച് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Sharing is caring!