കോഡൂരിലെ പള്ളികളില് നാളെ കുത്തിവെപ്പ് ബോധവത്കരണം നടത്തും

കോഡൂര്: പഞ്ചായത്തിലെ പള്ളികളില് വെള്ളിയാഴ്ച മീസല്സ്, റുബെല്ലാ പ്രതിരോധ കുത്തിവെപ്പ് പ്രചരണത്തിനായി പ്രത്യേക ബോധവത്കരണം നടത്തും. കുത്തിവെപ്പെടുക്കുന്നതില് മലപ്പുറം പിന്നാക്കം നില്ക്കുന്ന സാഹചര്യത്തിലാണ് പള്ളികള് കേന്ദ്രീകരിച്ച് ര്ക്ഷിതാക്കള്ക്ക് പ്രത്യേക ബോധവത്കരണം നടത്തുന്നത്. പഞ്ചായത്തിലെ സ്കൂളുകളിലും അങ്കണവാടികളിലും കുത്തിവെപ്പെടുക്കാന് മുഴുവന് കുട്ടികളും രംഗത്ത് വരാത്ത സാഹാചര്യത്തില് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില് പ്ര്ത്യേകം യോഗം ചേര്ന്നാണ് തീരുമാനമെടുത്തത്.
പഞ്ചായത്തിലെ മഹല്ല് ഭാരവാഹികളും ഖത്തീബൂമാരും പങ്കെടുത്ത യോഗം പഞ്ചായത്ത് പ്രസിഡന്റ് സിപി ഷാജി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് കെഎം സുബൈര് അധ്യക്ഷത വഹിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല് ഓഫീസര് ഡോ. ഷംസുദ്ദീന് പുലാക്കല് ക്ലാസ്സെടുത്തു. ഗ്രാമപ്പഞ്ചായത്തംഗം മുഹമ്മദ് മച്ചിങ്ങല്, ജൂനിയര് ഹെല്ത്ത് ഇന്സ്പെടര്മാരായ പി. മുഹമ്മദ് റഫീഖ്, സി. ഹബീബ് റഹിമാന് തുടങ്ങിയവര് സംസാരിച്ചു.
RECENT NEWS

മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ യു എസ് എസ് പരിക്ഷാ പരിശീലനത്തിന് തുടക്കം കുറിച്ചു
മലപ്പുറം: നഗരസഭയുടെ നേതൃത്വത്തിൽ യു.എസ്.എസ്. പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.നഗരസഭ പ്രദേശത്തെ സർക്കാർ, എയിഡഡ് മേഖലകളിലെ ഒമ്പത് യു.പി.സ്കൂളുകളിൽ പഠിക്കുന്ന തയാറായ മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലന ഫീസ് നഗരസഭ വഹിച്ച് സൗജന്യമായി [...]